ചിത്രം വിചിത്രം ..!!
നിന്റെ മേനി പുല്‍കാന്‍ അണയുന്നിതാ
നിശാശലഭഘോഷവൃന്തം നയന സുന്ദരം
നിലക്കു അല്‍പ്പനേരം മധുവിന്‍ മധുരമല്‍പ്പം
നിറയട്ടെ നിന്‍ മനസ്സിലിത്തിരി പ്രണയ മന്ത്രം ..!!
അരുകിലണയാനാശയോടെ അണയുന്നു എന്‍
നിഴലും പൂകിനാവും കനവോ കാണ്മതൊക്കയും
പുഞ്ചിരിയുടെ നറുവെട്ടത്തിലാകെ വികല്‍പ്പം
പുണരുവാന്‍ കൊതിയോടെ നീണ്ടകരങ്ങള്‍ക്ക്
പുലരിവന്നു നിന്നിതായകന്നിത് ഓര്‍മ്മയിതൊക്കെ
പലയാവര്‍ത്തി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു വെറുതെ
നനവെഴും നിന്‍ ലഹരി പകര്‍ന്നാനുഭൂതിയില്‍ ഞാനും
നിറമിഴിയോടെ തുലികയാല്‍ കോറിയിട്ടു ചിത്രം വിചിത്രം ..!!
ജീ ആര്‍ കവിയൂര്‍
Comments
ആശംസകൾ സർ