മെല്ലെ മെല്ലെ വന്നു
മെല്ലെ മെല്ലെ വന്നു നീ നിന്നെന്‍
ഹൃദയജാലക വാതിലിനരികെ
ഒരു പൊന്‍ നിലാവുപോലെ
പെയ്യ്തിറങ്ങിയെന്നിലാകെ ...
ഋതു വര്‍ണ്ണ വസന്തം രാഗമായ്
സംഗീത സാന്ത്രമായ് നിന്‍ മധുര
ചുണ്ടിണകളാല്‍ തീര്‍ത്തു ഒരു
ബാസുരി നാദമെന്‍ സിരകളില്‍
പടര്‍ത്തി അനുരാഗത്തിന്‍ അനുഭൂതി
അനുരാഗത്തിന്‍ അനുഭൂതി ഓമലാളെ
മെല്ലെ മെല്ലെ വന്നു നീ നിന്നെന്‍
ഹൃദയജാലക വാതിലിനരികെ
ഒരു പൊന്‍ നിലാവുപോലെ
പെയ്യ്തിറങ്ങിയെന്നിലാകെ ...
..
മാഞ്ഞകന്നു പോകല്ലേ എന്നില്‍ നിന്നും
മലര്‍മകളെ ,മാരിവില്ലിന്‍ നിറയഴകെ
മനസ്സിലെന്നും നിക്കായായ് തീര്‍ക്കുന്നു
മൃദുമലര്‍ശയ്യയാലെ സ്വപ്ന ചിറകിലേറി
സ്വര്‍ലോക ജാലമേറി നിന്‍ മധുചഷകത്തിന്‍
ലഹരിയാലെ മയങ്ങുമ്പോള്‍ അറിയാതെ
വേഗമങ്ങു നിദ്ര വിട്ടുപോകുന്നനേരം
ഓര്‍ത്തിരുന്നു പാടിഞാനങ്ങു നിനക്കായ്
മെല്ലെ മെല്ലെ വന്നു നീ നിന്നെന്‍
ഹൃദയജാലക വാതിലിനരികെ
ഒരു പൊന്‍ നിലാവുപോലെ
പെയ്യ്തിറങ്ങിയെന്നിലാകെ ...
Comments
ആശംസകൾ സർ