കപ്പിയുടെ കരച്ചില്‍
എത്ര കരഞ്ഞാലും തീരാത്ത
ശോകമല്ലോ നിന്റെ എന്നറിയുന്നു
രാപകലില്ലാതെ തീര്‍ക്കുന്നു ദാഹം
എങ്കിലും നിന്റെ കാതിലിത്തിരി
എണ്ണയിട്ടു തരുവാനാരുമില്ലേ നിന്റെ
നോവറിയാനാരുമില്ല നിന്‍ കുടെ
ഉണ്ടല്ലോ ഒരു കയറും കൂട്ടായ്
നിന്നാലേ ഇറങ്ങുന്നുവല്ലോ
കിണറ്റിലായി കപ്പിയെ നിന്റെ
ജന്മം മറ്റുള്ളവര്‍ക്കായി കരഞ്ഞു
തീര്‍ക്കുന്നുവല്ലോ പരോപകാരി ..
Comments