ഓർമ്മകളിൽ
നീയും നിഴലും ഇരുളില്‍ മറയും വരേക്കും
ഇമവെട്ടാതെ വേദനയോടെ നോക്കിനിന്നു
നിന്റെ ചുണ്ടത്ത് വിരിഞ്ഞൊരു പുഞ്ചിരി പൂ
നീ അറിയാതെ ഞാനങ്ങു കവർന്നെടുത്തു
എങ്കിലും നീ അറിയാതെ ദർപ്പണത്തിൽ
കണ്ടുവല്ലേ സുഗന്ധം പൊഴിക്കും നിന്റെ
മുഖാരവിന്ദത്തിൽ വിരിഞ്ഞൊരോ മൃദു
ലഹരി പകർത്തുമാ മന്ദസ്മേരം മോഹനം
എത്ര അകലെയാണെങ്കിലും നാം രണ്ടു
സ്വപ്നജീവികൾ ജീവിത സുഖങ്ങളെ
അറിയാതെ പോയൊരു ശലഭങ്ങൾ
ഇല്ല ഇനിയാവില്ല ഓർമ്മകളിൽ ജീവിപ്പാൻ..!!
Comments