അനുരാഗ ശൈവികം
ശിവാനുരാഗം തേടും പാർവ്വതിയവളുടെ
നെഞ്ചകം ഢമരുകം പോലെ തുടികൊട്ടി
മനമാകെ ഉലഞ്ഞാടി താണ്ഡവത്തിനൊപ്പം
മുടിയിഴകൾ പറന്നുലഞ്ഞു കാറ്റിലാടി
ഹിമകണങ്ങൾ ഉരുകി ഒഴുകി കുളിർപടർത്തി
ഗംഗയും നാഗവും ഉണർന്നുമെല്ലെ അറിയാതെ
കരളിന്റെ ഉള്ളിലാകെ ഒരു കൈലാസമായി ...
അവസാനം അർദ്ധനാരീശ്വര സ്മൃതിയിൽ ലയിച്ചു
Comments