മരം പെയ്യ്തു
അവളെഴുതി കണ്ണുനീരാല്‍
ഉള്ളിന്റെ ഉള്ളിലൊരു കാവ്യം
വിരഹത്തിന്‍ നോവേറും വരികളാല്‍
നിറച്ചു അവന്റെ ചിന്തകളാല്‍
വാക്കുകള്‍ ഗര്‍ഭം പേറി
മൗനം വിടര്‍ത്തും വരികള്‍
ഗന്ധമുണര്‍ത്തി ആത്മാവിനേ
ഉണര്‍ത്തി ഏകാന്തതയുടെ
ആഴങ്ങളില്‍ നിന്നും ....
കണ്ണുകളില്‍ അവന്റെ
ചിരിക്കും മുഖം നിറഞ്ഞു
മനസ്സിന്‍ ജാലകത്തില്‍
അറിയാതെ കുളിര്‍ മഴ പൊഴിഞ്ഞു ...
Comments