നിന്‍ മുഖം
കണ്ണുനീര്‍ പുഴതാണ്ടി
ഓളങ്ങള്‍ അമ്മാനമാടും
സന്തോഷ തിരയിളക്കങ്ങള്‍
ആശ്വാസ നിശ്വാസങ്ങള്‍ക്കു
വഴിതേടും നിഹാര
സോപാന നിമിഷങ്ങളില്‍
ഇടനെഞ്ചിന്‍ മിടുപ്പുകള്‍
നിലാവിന്റെ നീലിമയിലലിഞ്ഞു
നിഴല്‍ പിറന്നു നിണമകന്നു
മുകിലകന്നു അഴലകന്നു
മാനം തിളങ്ങി മനം തെളിഞ്ഞു
മന്ദഹാസം നിൻ മുഖമാകെ
ജീ ആര്‍ കവിയൂര്‍
Comments