വികൃതമാകാതെ..!!
കൊഴിഞ്ഞു വീഴുമല്ലോ മനസ്സിലെ മോഹങ്ങള്‍
കൊത്തി പറക്കാമിനിയുമൊരു പുലരിയുണ്ടല്ലോ
കണ്ണുകള്‍ക്ക് വിശപ്പേറെ ഉണ്ടല്ലോ കാഴ്ചകള്‍ മറയില്ല
കാത്തിരിപ്പിന്റെ നിരഭേതങ്ങള്‍ ഒരുക്കുന്നു വാനം
കായക്കഞ്ഞിക്കരിയില്ലാഞ്ഞിട്ടു വിശപ്പ് കേഴുന്നു
കാലങ്ങള്‍ കഴിയുകിലും കാര്യങ്ങള്‍ മാറാതെ നില്‍പ്പു
കാമ്യമാര്‍ന്നവയെ അറിയാതെ കാമാന്ധരായി ചുറ്റുന്നു
കര്‍ത്തവ്യങ്ങള്‍ ഏറെ പ്രകൃതി നല്‍കിയിരിക്കുന്നു എന്നാല്‍
കാണുന്നതൊക്കെ വെട്ടി പിടിക്കാന്‍ വെമ്പല്‍ കൊള്ളുന്നു
കര്‍ത്താവ് താനെന്നു എണ്ണിയഹങ്കരിക്കുന്നു ഇരുകാലി
കാകന്‍ സ്വയം അറിഞ്ഞു നിലകൊള്ളുന്നു വികൃതമാകാതെ..!!
Comments