നിവായ് വരും
വിരലുകൾ തമ്മിൽ മുട്ടിയുരുമ്മി
കണ്ണും കണ്ണും തമ്മിൽ ഇടഞ്ഞു മാറി
ആവണിയിലെ വെയിലേറ്റു തിളങ്ങും
നിൻ മുഖമെന്നും ഓർമ്മയിൽ മറയാതെ
തുമ്പിതുള്ളി ഊയലാടുന്നു മനസ്സിൽ
നിലാവു പടർന്നു കുളിർ കോരുന്നു
അധരം വിതുമ്പി നെഞ്ചുമിടിച്ചു
മൗനം നിറഞ്ഞ രാവും പകലും
വസന്തങ്ങൾ തീർത്തിട്ടും
കൈകൾ മെല്ലെ കുറിച്ചു
പ്രണയാക്ഷരങ്ങൾ നിനക്കായ്
എന്നിട്ടുമറിയാതെ എന്തെ നീ
വ്രണിതയായ് കേഴുന്നുയീവിധം
വരുമിനിയും നിമിഷങ്ങൾ
പൂവും കതിരും പൊന്മണിയുതിരും
ആഘോഷമായ് മാറ്റാനൊരുങ്ങിക്കൊൾക
നല്ലൊരു നാളേക്കായ് നീയും ഞാനും
കാണും കനവുകളൊക്കെ നിവായ് വരും ...!!
Comments