രാഗം ശോകം
സന്ധ്യതൻ സിന്ദൂരം മാഞ്ഞു മാനം
കറുപ്പുചേലചുറ്റി മുഖമറച്ചു നിന്നു
മാനമാകെ ഇരുണ്ടപ്പോളകലെ
മേഘത്തിനിടയിൽ നിന്നുമുദിച്ചൊരു
ഈറൻ നിലാവും നിൻ പുഞ്ചിരി പൂമലരും
നിൻ കണ്ണിണകളിൽ വിരിയും നാണവും
കാറ്റിന്റെ കുളിരും നിൻ നിഴലനക്കവും
എന്നുള്ളിലാകെ ഒരു വസന്തോത്സവം ..........
കനവുകളായിരം കണ്മുന്നിൽ മയിലാടുന്നു
കാതുകളിൽ നിന്‍ സ്വര മധുരം നിറയുന്നു
മോഹന രാഗലയത്തില്‍ മുങ്ങിയുണര്‍ന്നപ്പോൾ
അകലെ അത് ഏറ്റുപാടി ഒരു കുയിൽനാദം ശോകം ...
Comments