ജന്മ പുണ്യം
താരാപഥങ്ങളില്‍ മേഘ മറവില്‍
താഴത്ത് നിന്നു പുഞ്ചിരി വിരിയിച്ചു
തളിര്‍ക്കുന്നു മഞ്ഞിന്‍ കണങ്ങളുടെ
തലോടലേറ്റ് തിളങ്ങും നിന്നിലെ
തലയെടുപ്പ് എത്രത്തോളം കാട്ടുന്നു
തന്നിലേക്കടുപ്പിക്കും മധുമണത്താല്‍
തത്തി കളിക്കുന്നു ശലഭങ്ങളും ശോഭയാല്‍
തമസ്സാകും വരേക്കും തന്നാലോടുങ്ങുന്നു
തപസേത്ര ചെയ്യുകിലെ അവനിയിലായിത്ര
തെളിവായ് വരുമിതുപോല്‍ ജന്മങ്ങള്‍.
Comments