പഴം പൊരി
ഒന്നു തുടുത്തപ്പോഴേയ്ക്കും
കനം വെച്ചപ്പോഴേയ്ക്കും
പലരും കണ്ണു വെച്ചു തുടങ്ങിയിരുന്നു...
വാഴക്കൈയിൽ അണ്ണാനും,
മരപ്പൊത്തിലെ കിളിയും പിന്നെ
വേനലൊഴിവിനു വന്ന വിരുന്നുകുട്ടികളും.
ഉണക്കില കൊണ്ട് നഗ്നത മറച്ചിട്ടൊന്നും കാര്യമില്ല.
അവസാനം ചന്തയിലേക്ക് കൊണ്ടുപോകുമ്പോഴും
കള്ളക്കണ്ണുകൾ വിടാതെയുണ്ട്..
ഉടുപ്പുകള്‍ ഉരിഞ്ഞു ചുടു എണ്ണയില്‍
മുങ്ങി തോര്‍ത്തി ചില്ലലമാരയില്‍
കിടത്തുംവരക്കും ഒരു അശാന്തി
അവസാനം പലരുടെയും ആമാശയത്തില്‍
എത്തി നിത്യശാന്തി അടയും നേരങ്ങള്‍
എല്ലാവരും ഓമന പേരുകളില്‍ വിളിക്കപ്പെട്ടു
പഴം പൊരി ,ഏത്തക്കാപ്പം ,പഴം പൊളി ...
Comments