നീലിമ.....
ആകാശവും കടലുമവസാനം
തമ്മില്‍ നിറങ്ങളാല്‍ കൂട്ടിമുട്ടി
വലയും വള്ളവും മനവുംനിറഞ്ഞു
കരകളിലെ കരളുകള്‍ക്കായ്
വിശപ്പിന്റെ നിറത്തിനും നീലിമ
അനുഭൂതിയുടെ ലഹരിക്കായ്
പൊന്‍ വെട്ടം വരുവോളം കാത്തു
വിരിയാന്‍ വെമ്പിനിന്ന പൂവുകള്‍
അതിലെ തേന്‍ നുകരാന്‍ വട്ടമിട്ടു
നടന്നൊരു വണ്ടിന്റെ ചുണ്ടിലും
ഞരമ്പുകളിലും പടര്‍ന്നു , അതെ
എല്ലായിടത്തും നിറഞ്ഞു നീലിമ.....
Comments