ലാലാസ
ചാരിയിരുന്നു നിൻ ഹൃദയാന്തർ ഭാഗത്തായ്
മെതുവേ പറഞ്ഞു രഹസ്യമായ സത്യം
ചുണ്ടുകൾകുട്ടിമുട്ടി ചുടുനിശ്വാസങ്ങൾ
പ്രണയ യുദ്ധകാഹളത്തിന് ഒരുങ്ങുംപോലെ
അവസാനം അവളുടെ കണ്ണുനീർ തുള്ളിയിട്ടു
ആശ്വാസം പകർന്നു ഉള്ളിൽ എവിടേയോ
വാർന്ന വേദനയുടെ മുൾമുനയിൽ നിന്നും
മോചിതയെ പോലെ ദീർഘ നിശ്വാസം ഉതിർത്തു
എന്തല്ലാം പറയാൻ ഒരുങ്ങിയോ ഉടഞ്ഞ മൗനത്തിൽ
എങ്ങുമേ വാക്കുകളാൽ തീരാത്ത ലാലസ നിറഞ്ഞു
എഴുതുവാൻ വെമ്പിനിന്നു തൂലിക നൊമ്പരത്തോടെ
എന്നാൽ ഉയർന്നില്ല കൈകളും വിരലുകളും ഏറെ നേരം ......
Comments