ചാരെ അണയാനായ്
മാനം തുടുത്തു സിന്ദുര വര്‍ണ്ണമയം
ഉണര്‍ന്നു കിളികുല ജാലങ്ങളാകെ
പാടി സുപ്രഭാത രാഗങ്ങള്‍ ആമോദം
നീ ഉണര്‍ന്നോയെന്ന ചിന്തയില്‍ എന്മനം
നീലരാവില്‍ നിന്നിലലിഞ്ഞ സുഗന്ധം
കാറ്റിന്‍ കൈകളില്‍ ഉള്ളത് പോലെ
അനുഭൂതി പകര്‍ന്നാരാ രാവുകളിന്നും
കനവിലെന്നപോലെ എന്നില്‍ നിറയുന്നു
ഇനിയെന്ന് കാണുമെന്നു അറിയില്ല
ലാവണ്യ പകരും നിന്‍ മിഴികള്‍
മൊഴികളില്‍ വിരയുമാ കവിതകളും
ആശകളെറുന്നു നിന്‍ ചാരെ അണയാനായ്
Comments