സ്വപ്നമേ
പകല്‍വെട്ടം നിറയുന്ന നേരത്ത്
അറിയാതെ നിന്‍ ഓര്‍മ്മയെന്നില്‍
ഒരു മുകുളമായ് വളര്‍ന്നു വന്നു
പ്രണയത്തിന്‍ നോവു പകര്‍ന്നു
അഴല്‍ എല്ലാം മറക്കുന്നു വേഗം
മിഴിപ്പീലിക്കടിയിൽ കണ്ടൊരാ
നനവേറും പറയാനാവാത്ത
മൃദുലത നൽകിയ സ്വപ്നമേ
പിടിതരാതെ എന്തെ നീ അങ്ങ്
പറന്നകന്നു പോയല്ലോ അകലെ
ഇനിയും നിനക്കായുള്ള തപസ്യ
തുടരുന്നു വീണ്ടും വീണ്ടും ....
Comments