പൂരിതങ്ങള്‍
കടലിനു കരയോടു
കാറ്റിനു മരത്തിനോടു
മേഘങ്ങള്‍ക്ക് മലയോടു
മയിലിനും കുയിലിനും
മാരിവില്ലിനും മഴത്തുള്ളിക്കും
മണ്ണിനും പെണ്ണിനും ഒക്കെ
ഉള്ളപോലെ അല്ലോ പ്രണയം
ഇവയില്ലെങ്കിലോ ഒന്നോര്‍ക്കുക
നിലാവില്ലാത്ത ചന്ദ്രിക
സൂര്യനില്ലാതെ താമര
പൂവില്ലാതെ എന്ത് ശലഭം
എല്ലാം പരസ്പര പൂരിതങ്ങളല്ലോ
Comments