കുറും കവിതകള്‍ 356
കുറും കവിതകള്‍ 356
എല്ലാ ചിത്രങ്ങളുമവസാനിക്കുന്നത്
ചിത്രശലഭാങ്ങളിലായിരുന്നു.
അതും കാത്തു കുഞ്ഞുകണ്ണുകള്‍ പുല്‍ത്തകിടിയില്‍
വേനല്‍ക്കാറ്റില്‍
കണ്ണിമാങ്ങയും കരിയിലയും
നടപ്പിന്റെ വേഗത കുറഞ്ഞു
പുലര്‍കാലത്തിനു മുമ്പേ
ഒരായിരം തവളകള്‍
അവരുടെ ശബ്ദം വിഴുങ്ങി
ഇളംവെയിലില്‍
പക്ഷിയുടെ പാട്ട്
ചായ കോപ്പയില്‍ ആവി പറന്നു
വസന്തക്കാറ്റില്‍
ആകാശം വലിച്ചു പറത്തി
എന്റെ പട്ടത്തിന്റെ ചരട് അയച്ചുവിട്ടു
വേലിയേറ്റം
ലവണ രസം
നിന്‍ ചുണ്ടുകളില്‍
ഉണര്‍ന്നിരുന്നു
ഭൂമിയും ആകാശവും
എന്തെന്ന് അറിയാത്ത വ്യാകുലതയും
നിഴല്‍ പടര്‍ന്നു
പട്ടടയുടെ കനലണഞ്ഞു
വെട്ടി വീഴ്ത്തപെടാന്‍ ഇനിയും മാവുകള്‍
ജാലകങ്ങള്‍ക്കും മരവിപ്പ്
അവളുടെ വിരലുകള്‍ തമ്പുരുവില്‍
എന്റെ പഴയ പാട്ടിന്‍ വരികള്‍
വേനല്‍ കാറ്റുവീശി
പൂഴി മണ്ണിന്‍ നിറമാര്‍ന്നു വാനം
മഴവില്ലു വിരിഞ്ഞില്ല
എല്ലാ ചിത്രങ്ങളുമവസാനിക്കുന്നത്
ചിത്രശലഭാങ്ങളിലായിരുന്നു.
അതും കാത്തു കുഞ്ഞുകണ്ണുകള്‍ പുല്‍ത്തകിടിയില്‍
വേനല്‍ക്കാറ്റില്‍
കണ്ണിമാങ്ങയും കരിയിലയും
നടപ്പിന്റെ വേഗത കുറഞ്ഞു
പുലര്‍കാലത്തിനു മുമ്പേ
ഒരായിരം തവളകള്‍
അവരുടെ ശബ്ദം വിഴുങ്ങി
ഇളംവെയിലില്‍
പക്ഷിയുടെ പാട്ട്
ചായ കോപ്പയില്‍ ആവി പറന്നു
വസന്തക്കാറ്റില്‍
ആകാശം വലിച്ചു പറത്തി
എന്റെ പട്ടത്തിന്റെ ചരട് അയച്ചുവിട്ടു
വേലിയേറ്റം
ലവണ രസം
നിന്‍ ചുണ്ടുകളില്‍
ഉണര്‍ന്നിരുന്നു
ഭൂമിയും ആകാശവും
എന്തെന്ന് അറിയാത്ത വ്യാകുലതയും
നിഴല്‍ പടര്‍ന്നു
പട്ടടയുടെ കനലണഞ്ഞു
വെട്ടി വീഴ്ത്തപെടാന്‍ ഇനിയും മാവുകള്‍
ജാലകങ്ങള്‍ക്കും മരവിപ്പ്
അവളുടെ വിരലുകള്‍ തമ്പുരുവില്‍
എന്റെ പഴയ പാട്ടിന്‍ വരികള്‍
വേനല്‍ കാറ്റുവീശി
പൂഴി മണ്ണിന്‍ നിറമാര്‍ന്നു വാനം
മഴവില്ലു വിരിഞ്ഞില്ല
Comments