കുറും കവിതകള്‍ 360

കുറും കവിതകള്‍ 360

വർഷാമയൂഖങ്ങൾ
മിഴിതുറന്നതിനൊപ്പം
പച്ചപുൽനാമ്പുകൾ വിടർന്നു .

ഊയലാടുമെന്‍ മനം
ഉണ്മയോടു സ്മരിക്കുന്നു
ഉയിര്‍തന്ന മലയാളമേ ...!!

നനയും മിഴിപ്പീലികള്‍
കാണാന്‍ കൊതിയോടെ
കൈപ്പറ്റിയമ്മയെന്‍ ആദ്യശബളം...

രാപ്പാടിപ്പാട്ടില്‍
പീലി പൊഴിച്ചകന്നു
രാവും മഴയും


നരച്ച ആണിയുടെ തലപ്പ്‌
തുരുമ്പെടുക്കുന്നു നഖതുമ്പില്‍
പൊടിമഞ്ഞ്

ആലിപ്പഴം പൊഴിഞ്ഞു
മഴയുടെ മണിനാദത്തിനൊപ്പം
പരിചിതമല്ലാതൊരീണം

സ്വര്‍ണ്ണ പദക്കത്തിളക്കത്തില്‍
വേദിയില്‍ കലാകാരന്‍ .
ഒരായിരം താരകങ്ങള്‍ മാനത്ത് മിന്നി ...!!


പുലര്‍കാല മഞ്ഞിന്‍ കണങ്ങള്‍
ഉതിര്‍ന്നു വീണു നനയുന്നു
തെരുവിലെ വില്പ്പനക്കാരന്റെ ഉടുപ്പ്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “