കുറും കവിതകള്‍ 362

കുറും കവിതകള്‍ 362

അവസാന ബസ്സില്‍
തലനരക്കും ചിന്തകളുമായി
രാത്രി യാത്ര

ഇരുമ്പിനു വേദന തീര്‍ക്കും
തീയോടോപ്പം
ഇരുമ്പു തന്നെ

മനസ്സില്‍ വിഭജനത്തിന്‍
നോവുതീര്‍ക്കുന്നു
മുള്ളുവേലിയിലൊരു മഴതുള്ളി ....


മോഹങ്ങള്‍ തിരയിളകും
ജാലകവെളിച്ചത്തില്‍
നമ്രശിരസ്കയായി വധു

കാറ്റിന്‍ ഇളക്കങ്ങളെ
ഏറ്റുവാങ്ങി കിലുങ്ങുന്നു
മണിനാദം വാതുക്കല്‍

മഴയുടെ ശേഷിച്ച
ദുഃഖം ഏറ്റുവാങ്ങി
തൊടിയിലൊരു വാഴയില

വിരഹമലയുന്നു
നൊമ്പര കാഴ്ച
മുറ്റത്തൊരു മൈന

ശംഖിന്‍ അറ്റത്തൊരു
ചിന്ത ഒരുക്കിയിരുന്നു തുമ്പി
ഓണമില്ലായെന്നുയോര്‍മ്മ പകര്‍ന്നു

ശേഷിച്ച  വ്യഥയുമായി
ഊതി പെരുപ്പിച്ച ജീവിതം
ഉത്സവപറമ്പില്‍

കയറി ഇറക്കങ്ങളുടെ
സുഖദുഖങ്ങളുടെയും  മുകസാക്ഷിയാം
വെയിറ്റിഗ് ഷെഡ്‌

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “