മുല്ലയോടു

മുല്ലയോടു

നിനക്ക് വേദനിച്ചെങ്കിലും
ഞെട്ടറുത്തു ചെടിയില്‍ നിന്നും
പിച്ചിവേര്‍പെടുത്തുമ്പോള്‍
നൊമ്പരരാനുഭവമറിയുന്നില്ലല്ലോ
ഏറെ സുഗന്ധം പരത്തിയ  നിന്നെ
എന്‍ വാര്‍മുടി തുമ്പിലെത്രയോചൂടി
മലര്‍മാല്യമായി നീയെന്‍ കതിര്‍മണ്ഡപവും
താണ്ടി രാവിന്‍ ശയ്യാ ഗൃഹത്തിലും കൂട്ടുവന്നില്ലേ
കരലാളനത്തിന്‍ ചൂടില്‍ നീ വാടിതളരുമ്പോഴും
നിന്‍ മണമെന്‍ മനസ്സിലിന്നുമൊര്‍മ്മയുടെ
കഞ്ചുകമൂരി പരിലസിച്ചു പിന്നെയും പിന്നെയും
നിന്നെ കാണുമ്പോളിന്നുമെന്‍ മനം തേങ്ങുന്നു
പട്ടടയില്‍ സ്നേഹം ഉരുകി വെന്തു കനലായി
തണുത്തപ്പോഴും  ചൂടുവാനാവാതെ ഏറെ
ഖിന്നയായി നിന്നെ നോക്കി കാണ്മുയി വൈധവ്യത്തില്‍ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “