കുറും കവിതകള്‍ 357

കുറും കവിതകള്‍ 357


വിരഹത്തിൻ മൗനം പേറി
മുളം കാടിന്റെ മറവിൽ
ശോക ഗാനാവുമായി കുയിൽ

മിഴിയിണയില്‍ നീര്‍ക്കണം
കവിളില്‍ സിന്ദൂര വര്‍ണ്ണം
പടിഞ്ഞാറന്‍ ചക്രവാളം തുടുത്തു

പുസ്തകത്തില്‍ നിന്നും
ജാലകത്തിലേക്ക് മിഴി ഉയര്‍ത്തി
പൂര്‍ണ്ണന്ദു പാലോളി പൊഴിച്ചു

ഉരുകി ഒഴുകിയണഞ്ഞ
സൂര്യ ബിംബം കടലില്‍ മുങ്ങി
മുഖം താഴ്ത്തി സൂര്യകാന്തി

പുഴനിറയെ ആമ്പല്‍
പകുത്തു കൊണ്ടൊരു പുല്‍ത്തകിടി
മഞ്ഞ ശലഭങ്ങള്‍ പാറിനടന്നു


വാരാന്ത്യം കറുത്തവാവ്
മിഴിനട്ടു കാത്തിരിക്കുന്നു
പാവം അല്ലിയാമ്പൽ

ചിലന്തി വല
എന്റെ ചിന്തയുടെ അതിരു
തലക്കു മുകളിൽ പങ്ക കറങ്ങികൊണ്ടിരുന്നു    

പൂഴിമണൽ  ഉയർന്നു ചുറ്റി
ഓർമ്മകളുടെ  ചുഴിയിൽ
ഒരു പൂപ്പാത്രം.

നിലാവില്ലാത്ത  രാത്രി
കരിയിലകള്‍ തിളക്കമില്ലാതെ
മുറ്റത്തു മുരടനക്കി കാറ്റിനോടൊപ്പം


പ്രഭാതത്തിന്‍ പ്രകാശവലയം
അവളുടെ കൈയ്യിലെ കോപ്പയില്‍
നീലാകാശം

നക്ഷത്രങ്ങള്‍ നിറഞ്ഞ രാത്രി
ഗുളികകള്‍ ഒതുങ്ങി കിടന്നു
അവരുടെ കുപ്പികളില്‍ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “