കുറും കവിതകൾ 354

കുറും കവിതകൾ 354

വഴിയോര മരങ്ങൾ
തോരണം തീർത്തു
വസന്തോത്സവം വരവായി

വേലിയിറക്ക തിരകൾ
വക്രതയൊരുക്കുന്നു
അര്‍ദ്ധേന്ദുവിനൊപ്പം

മഴയൊരുക്കലിനൊപ്പം
സൂര്യകിരണങ്ങൾ
രേഖതീർക്കുചക്രവാളത്തിൽ

ഒരു അപ്പകഷണം
പ്രാവുകളുടെ കാലുകള്‍
ചേര്‍ന്നിരുന്നു

ആഴമേറിയ നിഴലുകള്‍
ഒളിച്ചുകളിച്ചു
ഞാനും സൂര്യനും തമ്മില്‍

തരിമണല്‍
ഭാരം തീര്‍ത്തു
തുന്നികൊണ്ടിരുന്ന കമ്പിളി ഉടുപ്പിന്റെ

പൂത്തിരി കത്തി
അവളുടെ കുഞ്ഞു വിരലുകൾ
നക്ഷത്രങ്ങളിലേക്കു നീണ്ടു

ഇലകൊമ്പിലെ തത്തകൾ
കടം കൊണ്ട വസന്തം
ആഘോഷിക്കുന്നു 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “