കുറും കവിതകള്‍ 353

കുറും കവിതകള്‍ 353


മറിച്ച  ആൽബതാളുകളിൽ
മങ്ങിയ ഓർമ്മകൾക്ക്
പുതുജീവൻ  

ചരിഞ്ഞ മഴയുടെ പെയ്യ്ത്തു
കല്ലറയുടെ   മുകളിലേക്ക്
പ്രതിധ്വനിച്ചു ജീവനതാളം

വിശാലമായ ആകാശം.
പടർത്തുന്നു തടാകത്തിലാകെ
താമരപുക്കൾ

മദ്ധ്യാന വിശ്രമം
ഒരു കുയിൽ പാട്ട്
തെളിഞ്ഞാകാശം...

വസന്ത കാറ്റുവീശി
പൂമണവും പൂന്തളിരും
കുയിലുകൾ പഞ്ചമം പാടി  


നാണത്താല്‍ പതിച്ചു
ഹിമകണങ്ങള്‍
വിടര്‍ന്നു താമരമുകുളങ്ങള്‍

നാണത്താല്‍ പതിച്ചു
ഹിമകണങ്ങള്‍
വിടര്‍ന്നു താമരമുകുളങ്ങള്‍

പുഴകളാല്‍
എന്‍ സ്വപ്നപ്രവാഹങ്ങളെ
കടലെടുത്തു


ഹോ  പൂര്‍ണേന്ദു..!!
യാചകന്റെ കൈയ്യില്‍
വീണുകിട്ടിയ നാണയം..

ശരല്‍ക്കാല പ്രഭാതം
തലയെടുത്ത് നിന്നു നിഴലുകള്‍
സൂര്യകിരണങ്ങള്‍ക്കായി കാത്ത് പൂക്കള്‍


വിരലുകളില്‍ മോതിരങ്ങള്‍
സുഷിരങ്ങളെ അടക്കുന്നു
മുരളിക വീണ്ടും പാടുന്നു ...

നീല നിഴലുകള്‍
മനസ്സില്‍ നൃത്തം വച്ചു
ഓര്‍മ്മകളിലവള്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “