കുറും കവിതകള്‍ 352

കുറും കവിതകള്‍ 352


കിഴക്കന്‍ കാറ്റില്‍
വീണ മാമ്പഴങ്ങളില്‍
ഈച്ചകളുടെ കൂട്ടനൃത്ത്യം

തിങ്ങിവിങ്ങിയാകാശം
ആട്ടിന്‍ പറ്റവുമായി
ഇടയന്‍റെ പുല്ലാങ്കുഴല്‍ നാദം

നക്ഷത്രങ്ങള്‍ നിറഞ്ഞയാകാശം
കനലില്‍ തിരിയുന്ന
വിറയാര്‍ന്ന കൈകളില്‍ ചോളം

വേനലിന്‍ തീരത്ത്‌  
പൊങ്ങി കിടക്കുന്നാകാശം
അവളുടെ പകുതിനിറഞ്ഞ ചഷകത്തില്‍

പ്രഭാതത്തിലെ ഇടിമുഴക്കം -
ഇലകള്‍ പെയ്യ്തു
മച്ചിന്‍ മുകളിലായി

ദിനാന്ത്യത്തില്‍
മുറിഞ്ഞ നിഴലുകള്‍.
ചെളി നിറഞ്ഞ പുല്‍ത്തകിടി ...

ഇന്നലത്തെ പേമാരിയില്‍
ഒരുചെറു വെള്ള തൂവല്‍
പൊങ്ങി കിടന്നു കലക്കവെള്ളത്തില്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “