കുറും കവിതകള്‍ 359

കുറും കവിതകള്‍ 359

വാഹന പാര്‍കിംഗ് നിറഞ്ഞു
തുമ്പി അതിനായിയുള്ള  സ്ഥലം
തേടിയലഞ്ഞു

കരിനീല  കണ്ണുള്ള  നിൻ  കണ്ണിൽ
വിരിഞ്ഞു  കൊഴിയും  പൂക്കളോ
സൂര്യചന്ദ്രന്മാർ

ആ ചാരുവിലേക്ക്
ആടുന്ന തൊട്ടിലില്‍
ഒരു അര്‍ദ്ധേന്ദു

നാടുകാണി ചുരം താണ്ടി
ഓര്‍മ്മകളില്‍ നിന്നുമുണര്‍ന്നു
ആനവണ്ടിയുടെ ബ്രേക്ക്

ശിശിരകാലാകാശത്ത്‌
നക്ഷത്ര കുഞ്ഞുങ്ങളുറങ്ങി
കമ്പിളി മേഘങ്ങളാല്‍

ഓവുചാലിലുടെ ഒഴുകിയമഴ
ഒരിക്കലുമെനിക്കു
താളംപിടിക്കാനാവാതെ

ജീവിക്കുന്നു
പുഷ്പിക്കാതെ
അനുശോചനമറിയിച്ചു കൊണ്ട് പൊന്തകാട്


എന്റെ വീട്
തറവാട്ടുസ്വത്ത്‌.
ഓണതുമ്പി പാറി നടന്നു

മഞ്ഞു പെയ്യും
ഒഴിഞ്ഞ തെരുവിലെ
ട്രാഫിക് വിളക്കുള്‍ ചുമലയായി മാറി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “