നിദ്രയെ കാത്തു

നിദ്രയെ കാത്തു

കിടന്നിറുങ്ങാനാവാതെയെന്തോ
കിനാവള്ളി തേടി പോകുന്നു
കിടങ്ങും മലയും താണ്ടി
താഴവാര മധുരം തേടുന്നു
വിയരപ്പിന്റെ ഗന്ധം വഴി മുടക്കി
മെല്ലെ തണലുതെടി ചടഞ്ഞിരുന്നു
കിതപ്പകറ്റി പാറമേല്‍ കണ്ണുകളില്‍
ഒഴുകിയിറങ്ങി ലവണരസമാര്‍ന്ന പ്രണയം
പതനമോ കടനമോയെന്നറിയില്ല
പവിഴവും മുത്തും കനകവും മോഹമേറ്റി
കരള്‍ തുടിച്ചു പറയാന്‍ ആഞ്ഞു
മറന്നവ തോണ്ടയില്‍ കുരുങ്ങി
കൈവിട്ടു ദൂരേക്ക്‌ ഉറക്കം
പിടിതെരാതെ വഴുകിയകന്നു
സ്വപ്നങ്ങള്‍ക്ക് എത്തി നോക്കാനാവാത്ത
ദൂരേക്കു ഉറക്കമകന്നു.
ഒരമ്മകളുടെ നനഞ്ഞ പാതയിലേക്കു
മനം പിറകോട്ടു നടന്നു അറിയാതേ
മന്ത്രിച്ചു  ആ രാത്രി ഒന്ന് വന്നിങ്ങു
കണ്പോളയില്‍ പീലിയടപ്പിചിരുന്നെങ്കില്‍
കാത്തിരിപ്പിന്റെ ഇടനാഴിയില്‍ കണ്‍ മിഴിച്ചു
വെളിച്ചവും കാത്തു ഗല്‍കദചിത്തനായി
നിദ്രാ ദേവിയുടെ പദചലനങ്ങള്‍ക്ക് കാതോര്‍ത്ത്
നിശ്ചലനായി കിടന്നു മൗനിയായി................

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “