എന്റെ പുലമ്പലുകൾ 32

എന്റെ പുലമ്പലുകൾ 32

ഞാനത് പറയില്ല മനം പറയുന്നു
നീ അത്ര നിർവചനീയമല്ലന്ന്
തെറ്റുകുറ്റങ്ങൾ ഏറെ ചെയ്യ്തുവെങ്കിലും
എല്ലാം മറുത്തു പൊറുക്കാൻ
എന്തോ ഒരുക്കമാകുന്നു മനം

നടന്നു രണ്ടു ചുവട്ടടി മുന്നോട്ടു
മൗനം കുടെ നടന്നു ഭാരമെറിയപ്പോൾ
തുറന്നു പറയെട്ടെ എന്തിനി അകൽച്ച
ഞാനും നീയും രണ്ടും രണ്ടാണോ ഒന്നല്ലേ    

സൂര്യന്റെ  കിരണങ്ങൾ പ്രഭയെകട്ടെ നിനക്ക്
പൂക്കളുടെ മണം മനമയക്കട്ടെ
ഞാൻ എന്ത് നിനക്കുതരാൻ
കിട്ടേണ്ടിയതൊക്കെ  കിട്ടട്ടെ
സമയാ സമയങ്ങളിൽ ...

നൂറുവട്ടം ഹൃദയത്തിൽ നിന്നും പിഴുതു മാറ്റി
എന്തെല്ലാമോ പറഞ്ഞയകറ്റി  
എന്നിട്ടും നാണമില്ലാതെ
വീണ്ടും ചേക്കേറുന്നു
നിന്റെ പേരോ പ്രണയമെന്നത് .


  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “