Monday, June 15, 2015

എന്റെ പുലമ്പലുകള്‍ -32

എന്റെ പുലമ്പലുകള്‍ -32മടങ്ങുന്നു വീട്ടിലേക്കു ക്ഷീണിതനാകുന്നു
എന്നത്തെപ്പോലെ ഇന്നും ,ഇതുവരെ അറിയില്ല
ജോലിചെയ്യുന്നത് ജീവിക്കുവാനോ
അതോ ജോലിക്കുവേണ്ടിയോ

ചെറുപ്പത്തിൽ പലവട്ടം ചോദിച്ച ഒരു ചോദ്യം
വലുതായിട്ട് എന്താവണമെന്ന് .?
ഇപ്പോൾ ഉത്തരം കിട്ടി വീണ്ടും
ബാല്യത്തിലേക്ക് തിരികപ്പോണമെന്നു.

ക്ഷീണിതനാണ് ജീവിതമേ നിന്റെയി
ജോലിയിൽനിന്നും , നിന്നാൽ കഴിഞ്ഞാൽ
എന്റെ കണക്കുകളൊക്കെ തീർക്കുക

കൂട്ടുകാർ അവർ കുസൃതികളും
വഴക്കാളികളുമായിരുന്നു എങ്കിലും
അവരുടെ സാമീപ്യമേറെ രസകരമായിരുന്നു
നിറഞ്ഞ കീശയാൽ അവർ ലോകത്തെ കാട്ടിത്തന്നു
ഒഴിഞ്ഞപ്പോൾ സ്വയം മനസ്സിലാക്കാനുമായി

സ്വന്തമായി സമ്പാദിച്ചു തുടങ്ങിയപ്പോൾ
മനസ്സിലാക്കി കിട്ടുന്നത് കൊണ്ട് കഴിഞ്ഞു കുടാമെന്നു.
അച്ഛനമ്മാരുടെ പണമായിരുന്നപ്പോൾ
ജീവിത സുഖലോലുപതയറിഞ്ഞു.

ചിരിക്കാൻ ഇഷ്ടമില്ലയെങ്കിലും
ചിരിക്കെണ്ടിയതായി വരുന്നു
ആരെങ്കിലും സുഖം  തന്നെയാണോയെന്നു
ചോദിക്കുമ്പോൾ സുഖം തന്നെ
എന്ന് പറയേണ്ടതായി വരുന്നു .

ഇത് ജീവിതത്തിന്റെ കളിത്തട്ടാണ്
എല്ലാവരും നാടകം ആടിയെ തീരുകയുള്ളു.
ഇവിടെ തീപ്പെട്ടിയുടെ ആവിശ്യമില്ല
എല്ലാവരും തമ്മിൽ അസൂയയാൽ എരിയുകയാണ് .

വാനനീരിഷണം നടത്തി ശാസ്ത്രജ്ഞർ
തിരയുന്നു ചൊവ്വയിൽ ജീവനുണ്ടോ എന്ന്
എന്നാൽ ഭൂമിയിൽ സ്വന്തം ജീവിതത്തിലെ
സുഖ ദുഖങ്ങളുണ്ടോ എന്ന് അന്വേഷിക്കുന്നു .

അമ്പലത്തിൽ പൂക്കളുമായി കല്ലിനെ കൊണ്ട്
കാര്യ സാധ്യത്തിനായി പൂക്കളെ
ബാലിയർപ്പിക്കെണ്ടിവന്നു , പോയതോ
കുമ്പസാരകണക്കുകൾ തീർക്കാൻ
 അവിടെയും പാപം  ചെയ്യ്തു മടങ്ങി ,

ഉറക്കവും മരണവുമായി എന്ത് വിത്യാസം
ആരോ മറുപടി പറഞ്ഞത് ഓർമ്മവരുന്നു
ഉറക്കം പകുതി മരണവും മരണം നിത്യമായ ഉറക്കവും .

ജീവിതം അതിന്റെ രീതിയിൽ മുന്നേറുമ്പോൾ
മറ്റുള്ളവരുടെ ചുമലിനാൽ ശവമഞ്ചം എടുക്കപ്പെടുന്നു
പകലാകുന്നു രാത്രിയാകുന്നു അങ്ങിനെ
വയസ്സുകളേറി കൊണ്ടിരിക്കുന്നു.
ചിലര് ചിരിച്ചു കൊണ്ട് സുഖത്തിനെ നേരിടുമ്പോൾ
മറ്റുചിലർ ദുഖത്തെ മന്സ്സിലടക്കുന്നു .

എന്താണാവോയി പ്രകൃതിയുടെ വികൃതികൾ
മനുഷ്യൻ വെള്ളത്തിൽ മുങ്ങി താഴുമ്പോൾ
എന്നാൽ ശവങ്ങൾ പൊങ്ങി കിടക്കുന്നു.

ഈ ജീവിതം ഒരു ബസ്‌ കണ്ടക്ട്ടറിനെ  പോലെ
യാത്രതന്നെ യാത്ര എങ്ങു പോകണം എന്നറിയില്ല
എങ്ങൊട്ടെക്കാണി  നാട്ടോട്ടം .?!!

ഈ കുഴഞ്ഞ  പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരമീ
മുറിയില്‍ നിന്നും കിട്ടി .മുറിയുടെ കൂര പറഞ്ഞു
ഉയരങ്ങളെ കുറിച്ച് ചിന്തിക്കുയെന്നു.
പങ്ക പറഞ്ഞു ശന്തമായിരിക്കു
ഘടികാരം പറഞ്ഞു ഓരോ നിമിഷവും വിലപ്പെട്ടതാണെന്നു
നിലകണ്ണാടി പറഞ്ഞു എന്തെങ്കിലും
പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് തന്നിലേക്ക്
തന്നെ എത്തിനോക്കി കൊള്‍കയെന്നു .
ജാലകം പറഞ്ഞു ലോകത്തെ നോക്കികാണുക
കലണ്ടര്‍ പറഞ്ഞു നിത്യ നൈമിത്യങ്ങളെ അറിയൂ .
വാതില്‍ പറഞ്ഞു നിന്റെ ലക്ഷ്യ പ്രാപ്തിക്കായി പരിശ്രമിക്കുക ..

വരകളും വിചിത്രം തന്നെ തലയിലെ വരകള്‍
ജീവിതം മാറ്റി മരിക്കുന്നു എന്ന് പറയപ്പെടുന്നു
എന്നാല്‍ ഈ വര മണ്ണില്‍ വരചാലോ സ്വന്തമായി മാറുന്നു
തൊലിപ്പുറത്ത് വരച്ചാലോ ചോര പൊടിയുന്നു.

ഒരു രൂപ ഒരിക്കലും ഒരു ലക്ഷം ആവില്ല
എന്നാല്‍ ഒരു ലക്ഷത്തില്‍ നിന്നും ഒന്ന് കുറഞ്ഞാലോ
അത് ഒരിക്കലും ലക്ഷം ആകുകയില്ലല്ലോ .
ഞാന്‍ ലക്ഷം സുഹൃത്തുക്കളില്‍ ഒന്നാണല്ലോ
ഒരു രൂപയാണെന്ന് കരുതി സൂക്ഷിച്ചു വെക്കുക
മിച്ചമുല്ലതെല്ലാം മോഹവും മായയുമാണ് ....!! 

No comments: