കുറും കവിതകള്‍ 363

കുറും കവിതകള്‍ 363

വിശപ്പിന്‍ വഴിത്താരകള്‍ തീര്‍ക്കുന്നു
വാനവും ഭൂമിയും
വിളവെടുപ്പിനെ കാത്തു  വയലേല

ചവുട്ടി നീക്കുന്നു
ജീവിതമെന്ന യാത്ര
നിഴലായി മരണവും ..

നിറം മാറലുകളുടെ ലോകത്ത്
പ്രകൃതിക്കൊപ്പം ജീവിതങ്ങള്‍
നാണമില്ലാ ഇരുകാലികള്‍ക്ക്‌ നടുവില്‍ .

നിലാകുളിരില്‍
ഇലയില്ലാ  കൊമ്പത്ത്
വിരഹം

ഗ്രീഷ്മാകാശത്തു
വാരിവിതറിയ വര്‍ണ്ണരാജിയില്‍
വിരഹാര്‍ദ്ര  ഹൃദയം

നീലാകാശത്തിനും
കടലിനുമിന്നും ബാല്യം
കൈവിട്ടകന്ന കാല്യം

പെയ്യ്തു ഒഴിയാതെ
ഏറെ ദുഖവുമായി വാനം
തീര്‍ക്കുന്നു ഓളങ്ങള്‍ മനസ്സിലും

നോവിന്റെ തീരത്ത്‌
നിന്നെയും കണ്ടപ്പോള്‍
എന്റെ അഴലുകളെത്ര നിസാരം

വിടര്‍ത്തിയിട്ട
നിന്‍ മുടിയിഴകളില്‍നിന്നും
ഇന്നലെയുടെ പൂമഴ 

Comments

നല്ലെഴുത്ത്..നല്ല വരികൾ!!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “