Posts

Showing posts from 2014

എന്തെന്നറിയാതെ

Image
പിറക്കുന്നു ചരിക്കുന്നു സുഖ ദുഃഖങ്ങളേറെ ചുമക്കുന്നു ബന്ധങ്ങളുടെ ആഴങ്ങള്‍ ചുറ്റിക്കുന്നു ചുമടുകളെന്തി കുന്നിന്‍ നെറുകയില്‍ നില്‍ക്കുന്നു കടമകളുടെ കണക്കുകള്‍ ഏറുന്നു വഴിയറിയാതെ മാനം നോക്കി സഞ്ചരിക്കുന്നു പുശ്ചത്തോടെ ഗര്‍ത്തങ്ങള്‍  അട്ടഹസിക്കുന്നു കാഴചയുടെ ലോകത്തിന്‍ മുന്നിലെത്ര അഹങ്കരിക്കുന്നു ഞാനാരു എന്റെ എന്തെന്നറിയാതെ ഉഴലുന്നു 

ഒരു പാട്ട് പാടുവാന്‍ മോഹം

ഒരു പാട്ട് പാടുവാന്‍ മോഹം ശ്രുതി മീട്ടി പാടുവാന്‍ മോഹം സ്വപ്നങ്ങലോരോന്നും സഫലമാകാന്‍ അറിയാതെ കൊതിക്കുന്നു ഞാന്‍ .......... നിന്‍ കണ്ണിണകളില്‍ വിരിയുമാ നക്ഷത്ര തിളക്കങ്ങളില്‍ അലിഞ്ഞലിഞ്ഞില്ലാതെയാകുവാന്‍ അടങ്ങാത്തോരെന്‍  മോഹം ...... ഒരു പാട്ട് പാടുവാന്‍ മോഹം ശ്രുതി മീട്ടി പാടുവാന്‍ മോഹം സ്വപ്നങ്ങലോരോന്നും സഫലമാകാന്‍ അറിയാതെ കൊതിക്കുന്നു ഞാന്‍ ......... നിന്‍ ചുണ്ടിന്‍ ചുവപ്പിനാല്‍ സന്ധ്യാ രാഗം മീട്ടും വിപഞ്ചിക ആകുവാന്‍ അകതാരില്‍ മോഹം ....... ഒരു പാട്ട് പാടുവാന്‍ മോഹം ശ്രുതി മീട്ടി പാടുവാന്‍ മോഹം സ്വപ്നങ്ങലോരോന്നും സഫലമാകാന്‍ അറിയാതെ കൊതിക്കുന്നു ഞാന്‍ .......... സപ്ത വര്‍ണ്ണങ്ങള്‍ ഇണ ചേരും കമനിയ മാലേയ കുളിരില്‍ പതഗമായി മാറിയങ്ങു പറന്നുയരാന്‍ മോഹം .... ഒരു പാട്ട് പാടുവാന്‍ മോഹം ശ്രുതി മീട്ടി പാടുവാന്‍ മോഹം സ്വപ്നങ്ങലോരോന്നും സഫലമാകാന്‍ അറിയാതെ കൊതിക്കുന്നു ഞാന്‍ ..........

കാര്‍ത്തിക തിങ്കളേ.....

കാര്‍ത്തിക തിങ്കളേ..... കാര്‍മുകില്‍ മാനത്തു നിന്നും കടകണ്ണേറിയുന്നുവോ..?!! ചില്ലിമുളം കൊമ്പത്ത് നിന്നും കായാമ്പു മണവുമായി തെന്നലേ ... അകലത്തു കഴിയുന്നോരെന്‍ കാമിനിയവളുടെ കനവുകളുണര്‍ത്തുന്നുവോ..?!! കാലിടറാതെ എന്‍ മനതാരിലിത്തിരി കിനിയുമോ തോരാത്ത പ്രണയ കുളിര്‍മഴ .. കാര്‍ത്തിക തിങ്കളേ..... കാര്‍മുകില്‍ മാനത്തു നിന്നും കടകണ്ണേറിയുന്നുവോ..?!! അടുക്കലില്ലാത്ത എന്‍ ഓര്‍മ്മതന്‍ അണയാത്ത തീയുമായി അകലത്തു നീ അടുക്കളയില്‍ വേവുന്നുവോ ..?!! കാലത്തിന്‍ കാമിനിയത അറിയാതെ കാടകം വാഴുന്നുവല്ലോ എന്‍ മനമേ അടങ്ങുക നീ എന്‍ വരികളില്‍ ഉറങ്ങുക നിത്യ വസന്തമായി നീ ..... കാര്‍ത്തിക തിങ്കളേ..... കാര്‍മുകില്‍ മാനത്തു നിന്നും കടകണ്ണേറിയുന്നുവോ..?!!

ആവോ ..!!

Image
എന്‍  വിരലുകൾ കണ്ണ് കണ്ട കാഴ്ചയെ ഒപ്പിയെടുത്തു കണ്ണുനീരിന്‍ ജീവിത പാതകള്‍ താണ്ടി വരുന്നൊരു വിശപ്പിന്‍ തീച്ചുളയില്‍ വെന്തെടുത്ത മണ്ണിന്‍ മണം ചാണോളം വയറിന്റെ ഞാണൊലി കേട്ടു ഞെട്ടി നിവരുവാനാവാതെ കൂനി കുടി നടകൊള്ളുന്ന പട്ടണിപരിവേഷങ്ങളുമായി  പടയണി കോലം തീര്‍ക്കും കാലത്തിന്‍ കോലായില്‍ ആടി തീര്‍ക്കാന്‍ വിധിച്ചവര്‍ അറിയാതെ പോകുന്നൊരു വേദനകളുണ്ടോ അറിവേറും  നാഗരികതയുടെ തിളക്കങ്ങളറിയുണ്ടോ ആവോ 

കണ്കാഴ്ചകള്‍

Image
കണ്കാഴ്ചകള്‍ കൃതകൃത്യ ജീവിത പാതയോരങ്ങളില്‍ കണ്‍ കാഴ്ചകള്‍ കണ്ടു നടക്കവേ ഇഴഞ്ഞും വീണും നടന്നും ഓടിയും ജന്മങ്ങള്‍ തുടരുന്നിയേകാന്ത നാടകങ്ങള്‍ തിരശീലയില്ലാതെ സൂത്രധാരകനില്ലാതെ  അരങ്ങു തകര്‍ക്കുന്നു ഏറ്റകുറച്ചിലുകള്‍ ആരാഞ്ഞു തുള്ളുന്ന കങ്കാണി വര്‍ഗ്ഗങ്ങളുടെ അലമുറകള്‍ അടിമകണ്ണുകള്‍ അരിച്ചു ഉഴിയുന്ന മണ്ണിന്‍ മണം പേറുന്ന പുകച്ചുരുളാല്‍ പായുന്ന നൊമ്പരം പേറുന്ന രക്തം ദാഹിയാം മശകങ്ങളുടെ മൂളലുകളെറ്റു  ചൊല്ലുന്ന ഉലൂകങ്ങളക്കൊപ്പം ചിറകിട്ടടിക്കും പാതിരാപ്പൂക്കള്‍ കണ്ചിമ്മുന്നു സ്വപ്ന ദര്‍ശനം നടത്തിയകലുമ്പോളൊന്നു തിരിഞ്ഞൊന്നു അറിയാതെ നോക്കവേ തിക്തത നിറഞ്ഞ ഇരുളിടങ്ങളിലിഴയുന്ന ആഴങ്ങള്‍ അളക്കും ദ്രവ്യം തേടി കിതച്ചു അണച്ച് ദ്രാവകമൊഴിച്ചു തളര്‍ന്നു ഉറങ്ങുന്ന രാത്രി പകലിന്റെ നാണിച്ച മുഖം കണ്ടുണരുന്നു....

സഖേ അറിയുക ....

Image
സഖേ അറിയുക..... നൈമിഷിക ജീവിതത്തില്‍ നിന്നുമൊരു നാള്‍ എല്ലാവര്‍ക്കും പോകണമല്ലോ സഖേ അറിയുക തേച്ചു തേച്ചുമിനുക്കി നീ തിളക്കം വരുത്തിയ  ദേഹത്തെ അത്തറിന്‍ സുഗന്ധത്താല്‍  മണക്കട്ടെ   ശരീരമാകെ ഇത് എപ്പോഴും ഉണ്ടാവുമോയെന്നറിയില്ല  എന്ന് ഓര്‍ക്കുക മനം ഹരിയുടെ ദര്‍പ്പണമല്ലോ അതിനെ മനസ്സില്‍ കുടിയിരുത്തി കര്‍മ്മോന്‍ മുഖനായി നിഷ്കാമ കര്‍മ്മം നടത്തി പുണ്യവാനാകുക ധ്യാനനിമഗ്നനായി പ്രഭുയെന്ന ധനത്തിനെ  പ്രാപ്തമാക്കി അറിയുക നീ എത്ര ലാഘവ മാനസ്സനായി മാറുന്നുവെന്ന് വരുമാ നിമിഷമാരുമില്ലാതെ നിന്‍ കൂടെയപ്പോള്‍ അറിയുക ചെയ്യ്ത  കര്‍മ്മങ്ങള്‍ക്കെല്ലാം കണക്കു പറയേണ്ടിവരുമെന്നയീ   ചിന്തകളെയെപ്പോഴും അറിഞ്ഞു  സല്‍ കര്‍മ്മങ്ങള്‍ അനുഷ്ടിക്കുക കഴിഞ്ഞതൊക്കെ ഓര്‍ത്ത്‌ ദുഖിക്കാതെ മുന്നേറുക പ്രഭുവിന്‍ ഓര്‍മ്മയാല്‍ നിന്റെയായിയോന്നുമില്ല എന്തിനു എന്റെ എന്റെ എന്ന്  വിലപിക്കുന്നു ഉറക്കത്തില്‍ നിന്നുമുണരുംമ്പോഴേക്കും അണയും പ്രഭാതമെന്നറിക ഓരോ കിരണങ്ങള്‍ക്കൊപ്പം നീ ഭജിക്ക ഹരിനാമം നൈമിഷിക ജീവിതത്തില്‍ നിന്നുമൊരു നാള്‍ എല്ലാവര്‍ക്കും പോകണമല്ലോ സഖേ ...............

നിന്‍ കരങ്ങളില്‍ ...........

Image
നിന്‍ കരങ്ങളില്‍ ........... സമര്‍പ്പിക്കുന്നു ഇനിയെല്ലാ ജീവിത ഭാരങ്ങളും നിന്‍ കൈയ്യിലായി ഇന്നുമെന്നും ഏല്‍പ്പിക്കുന്നു ജയപരാജയങ്ങളൊക്കെ  നിന്‍ കരങ്ങളില്‍ ഉണ്ടാഗ്രഹമൊന്നുമാത്രം നിന്നിലോരുവട്ടമലലിഞ്ഞു തീരാന്‍ അലിഞ്ഞലിഞ്ഞില്ലാതെയാവാന്‍ ആ ശൂന്യത തന്‍ അനുഭൂതിയില്‍ ഏല്‍പ്പിക്കട്ടെ ലോകത്തിന്‍ സുഖ സന്തോഷങ്ങള്‍ നിന്‍ കരവലയങ്ങളില്‍ ജഗത്തില്‍ ജീവിക്കുന്നുയെങ്കില്‍ ജലത്തിലെ ആമ്പല്‍ പോലെ ഗുണദോഷസമ്പത്തുക്കളൊക്കെ ഭഗവാനെ നിന്‍ കരങ്ങളിലായി ഇനിയൊരു ജനമുണ്ടെങ്കില്‍ പുഷ്പമായി നിന്‍ ചരണങ്ങളില്‍ പൂജാമാല്യമായി ആ സാമീപ്യം മറിഞ്ഞു കിടക്കാന്‍ ആഗ്രഹം ഓരോ സമര്‍പ്പണ പുണ്യങ്ങളും നിന്‍ കൈകളിലൊതുങ്ങട്ടെ എപ്പോ എപ്പോഴൊക്കെയീ സന്‍സാരത്തിന്‍ കണ്ണിയാകുമോ അപ്പപ്പോഴോക്കെ നിഷ്കാമ കര്‍മ്മത്തിന്‍ ബന്ധനത്താല്‍ നിന്‍ കരങ്ങളിലവസാന കാലത്ത് പ്രാണന്‍ അര്‍പ്പിക്കുമ്പോള്‍ നിരഹങ്കാര രൂപത്തിലലിയാന്‍ കഴിഞ്ഞെങ്കിലെന്നാഗ്രഹിക്കുന്നു എന്നിലും നിന്നിലുമായി ഒരു വിത്യാസമൊന്നുമാത്രം ഞാന്‍ നരനും നീ നാരായണനും ഞാന്‍ സംസാരത്തിന്‍ കൈകളിളും  സംസാരം നിന്നിലും സമര്‍പ്പിക്കുന്നു ഇനിയെല്ലാ ജീവിത ഭാരങ്ങളും നിന്‍ കൈ...

അയ്യോ അല്ല !!

ബാര്‍ കോഴ 'ജനപക്ഷയാത്ര' കിസ് ഇന്‍ ദ സ്ട്രീറ് , തണ്ടര്‍ ബോള്‍ട്ട് ഇനി എങ്ങോട്ടാണാവോ എന്റെ ഡോഗ് യുവറോണ്‍ കണ്‍ട്രി അയ്യോ അല്ല ദൈവത്തിന്റെ സ്വന്തം നാട്

എന്ത് പ്രയോജനം

Image
എന്ത് പ്രയോജനം ദാഹിക്കുന്നവനു നേരെ നീരിറ്റിച്ചില്ല പിന്നെ അമൃതം നല്കിയിട്ടു എന്ത് പ്രയോജനം വീണുകിടക്കുന്നവന്റെ  നേരെ കൈ നീട്ടിയില്ല പിന്നിട് കണ്ണുനീർ പൊഴിച്ചിട്ടു എന്ത് കാര്യം ദാഹിക്കുന്നവനു നീരിറ്റിച്ചില്ല പിന്നെ അമൃതം നല്കിയിട്ടു എന്ത് പ്രയോജനം ക്ഷേത്ര ദർശനം നടത്തി പൂജകൾ നടത്തി അപ്പോഴാണ്‌ ഓർമ്മവന്നത് അച്ഛനമ്മമാരെ ശുശ്രൂഷിച്ചിട്ടില്ല പിന്നെ പൂജകള്‍ നടത്തിയിട്ട്  എന്തുകാര്യം ദാഹിക്കുന്നവനു നേരെ നീരിറ്റിച്ചില്ല പിന്നെ അമൃതം നല്കിയിട്ടു എന്ത് പ്രയോജനം സത് സംഗങ്ങള്‍ മത പ്രഭാഷണങ്ങള്‍ കേട്ടു ഗുരുവിന്‍ വാക്കുകള്‍ കേട്ടിട്ടു ഓര്‍മ്മ വന്നു മാനവ ജന്മമെടുത്തിട്ടു ദയാപരനായില്ല പിന്നെ മനുഷ്യന്‍ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം   ദാഹിക്കുന്നവനു നേരെ നീരിറ്റിച്ചില്ല പിന്നെ അമൃതം നല്കിയിട്ടു എന്ത് പ്രയോജനം ദാനധര്‍മ്മാദികളും ജപവും തപവുമൊക്കെ നടത്തി ധ്യാനിക്കുമ്പോള്‍ പെട്ടന്ന്  ഓര്‍ക്കയുണ്ടായി വിശക്കുന്നവനു അന്നം  വിളമ്പിയില്ല പിന്നെ ലക്ഷങ്ങളുടെ ദാനം നടത്തിയിട്ട് എന്തുകാര്യം ദാഹിക്കുന്നവനു നേരെ നീരിറ്റിച്ചില്ല പിന്നെ അമൃതം നല്കിയിട്ടു എന്ത് പ്രയ...

അനുഭൂതിയുടെ നടുവില്‍

Image
അനുഭൂതിയുടെ നടുവില്‍ നിന്‍ കണ്ണുകളാല്‍ ലക്ഷ്മണ രേഖ തീര്‍ത്തു വന്യമാം ഭീതിയാലകലം സൃഷ്ടിക്കുന്നു ജന്യമാം ശോഭ നിഴലിക്കുന്നു മനമെന്ന ആകാശത്തു നക്ഷത്ര തിളക്കങ്ങള്‍ വിഴുപ്പലക്കും ചിന്തതന്‍ ചിതലനക്കങ്ങള്‍ വഴുവഴുപ്പിന്‍ ചാലുകളില്‍ നീന്തുന്ന  തുടിപ്പുകള്‍ വിജയഗാഥകള്‍ തീര്‍ത്തു പറ്റി ചേരലുകള്‍ വിശപ്പിന്റെ അഗാധത തന്നെ തന്നെ മറക്കുന്നു കരലാളനത്തിന്‍  കാമ്പുകളില്‍  വിടരും പുഞ്ചിരി മലരുകള്‍ കാലത്തിന്‍ കോലങ്ങള്‍ക്കൊക്കെ  താളപ്പിഴയുടെ കടുത്ത മത്സര തിമുര്‍പ്പുകള്‍ക്കു വഴിയൊരുങ്ങുന്നു കണ്ടും കൊണ്ടും ജീവിത വഴിയില്‍ തീര്‍ക്കാന്‍ കടമകളുടെ സൂര്യ തിളക്കങ്ങള്‍ തളച്ചിടാന്‍ കഴിവിന്റെ പരിമിതി മറന്നു കെട്ടിപോക്കുന്നു കമാനതയുടെ വെള്ളായങ്ങള്‍ ഓരോരുത്തനുമായി കമനിയത കൈവന്നു എന്ന് അറിഞ്ഞു നെടുവീര്‍പ്പിടുന്നു **************************************************************** ഛട്ട്' മായിക്കായി തീര്‍ക്കുന്ന കുടുബ ക്ഷേത്രങ്ങള്‍ ബീഹാറിലെ  ഗോപാല്‍ ഗഞ്ചിലെ കാഴ്ച 

സംസാര സാഗരത്തില്‍ ഒരു നിമിഷം

Image
സംസാര സാഗരത്തില്‍ ഒരു നിമിഷം ഡിസംബറിന്‍ അംബരത്തില്‍ മഞ്ഞിന്‍ കണങ്ങള്‍ ഊദ്ധ്യോഗിഗ നിര്‍വണ കാര്യാര്‍ത്ഥം സഞ്ചാരം അനിവാര്യം മധേപുരയില്‍ നിന്നും രാത്രിയില്‍ വണ്ടികയറി ഉറക്കചടവോടെ പാടിലിപുത്രത്തിങ്കല്‍ വന്നു  പ്രാതകാലേ  സര്‍വോദയ ഹോട്ടലില്‍ വ്യായാമവും കുളിയും തേവാരവും  ജപവും കഴിഞ്ഞു അല്‍പ്പം സമയം മിച്ചം വന്നുവോ എന്നൊരു  ഒരു തോന്നല്‍ കാണാന്‍ വരാന്‍ ഉള്ളവര്‍ മദ്ധ്യാനമേ വന്നു ചേരുകയുള്ളൂ എന്നറിയിച്ചു പിന്നെ ചിന്തയായി മെല്ലെ വേഷം മാറി കേരളീയതയില്‍ നിന്നും ബീഹാരത്തിന്‍ പൈജാമയും കുര്‍ത്തയും ബണ്ടിയും എടുത്തു അണിഞ്ഞു പരിചയമില്ലാത്ത തെരുവിലേക്ക് നടന്നു ഒരു സൈക്കിള്‍ റിക്ഷയിലേറി ബുദ്ധപാര്‍ക്കിലേക്ക് തിരിച്ചു വഴിയോര കാഴ്ചകള്‍ കണ്ടു ,റിക്ഷാക്കാരനുമായി കുശലങ്ങള്‍ ചോദിച്ചറിഞ്ഞു അവന്റെ ശ്വാസ നിശ്വാസത്തിന്‍ വേഗതക്കൊപ്പം വര്‍ത്തമാനവും യാത്രതയുടെ അനുഭവ കാഴ്ചകള്‍ കണ്ടു ശാകുന്തളത്തിലെ ശാരംഗ ധ്വജനും ശാരംഗരവനും നഗര തിരക്ക് വര്‍ണ്ണിക്കുന്നത് ഓര്‍ത്ത്‌ പോയി അല്‍പ്പം റിക്ഷയിറങ്ങി പാത മുറിച്ചു കടന്നു ബുദ്ധ സ്മൃതി പാര്‍ക്കില്‍ എത്തി അപ്പോള്‍ അറിയുന്നു തിങ്കളാഴ്ച പ്രവേശനം ഇല്ല എ...

എന്നിലെ നീ

Image
എന്നിലെ നീ കണ്ണടച്ചുമെല്ലെ കണ്ടതോക്കെ കിനാവോയെന്നറിയാതെ കഴിവിൻ കാമ്പുകളിൽ നുള്ളി നോവിച്ചറിയുന്നു ഉള്ളിലുള്ളതൊക്കെയതാ ഉലകമായി കാണ്മു സത്യം കാലത്തിൻ കുത്തോഴുക്കിൽ കാപട്യത്തിൻ മൂടുപങ്ങളിൽ പരസ്പരം കണ്പോത്തി കളിക്കുന്നു ഗോപ്യമം പ്രാപഞ്ചിക രഹസ്യം കാട്ടിത്തന്നതിന് പ്രതിഫലമായ് ഗോഗുവാ മുഴക്കി ക്രൂശിലേറ്റി പലായനത്തിൻ പാതകള്‍ താണ്ടിച്ചു ചമ്മട്ടിയെടുപ്പിച്ചു ചുറ്റിക്കുന്നു അതേ എന്നിലെ നിന്നെ ഞാൻ അറിയുന്നു ഒപ്പം എന്നിലെ എന്നെയും

അനന്തമജ്ഞാതം

Image
അനന്തമജ്ഞാതം മനമെന്ന കാനനത്തില്‍ മാനായി വന്നു നിന്നു മായതന്‍  കണ്‍ മുനയാല്‍ മോഹത്തിന്‍ വിത്തുവിതച്ചു കര്‍മ്മത്തിന്‍ മര്‍മ്മം മറന്നു അഴലിന്‍ അകപൊള്ളലുകള്‍ ആഴിയോളം ആഴത്തില്‍ നിഴല്‍ തീര്‍ക്കുന്നു സ്വപ്നങ്ങൾ കലർപ്പിൻ തളിർപ്പിൽ കാലത്തിൻ നടപ്പിൽ കഴുക്കുത്താ കയങ്ങളിൽ കഴകത്തിൻ കൈപ്പുകൾ താങ്ങുകളില്‍ തഴുകിയകലുന്നു തണുപ്പിന്‍ തണുങ്ങുകള്‍മെല്ലെ തോരാത്ത കണ്ണുനീര്‍ പാടങ്ങളില്‍ തടയണകെട്ടിയ തലയണകളിൽ നീറുമോര്‍മ്മകളില്‍ കാണാക്കാഴ്ചകൾ നീരണിയും തീരങ്ങളില്‍ നടപ്പിന്‍ നിഴലനക്കങ്ങളുടെ  തേടലില്‍ നഷ്ടസ്വര്‍ഗ്ഗങ്ങള്‍ വസന്തം തീര്‍ക്കുന്നു ഓളങ്ങളുടെ  താളങ്ങളുടെ ഒഴുക്കുകള്‍ നിലച്ചു നില്‍ക്കും ഓവുചാലുകളില്‍ വിഴുപ്പുകളുടെ ഒടുങ്ങും ജീവന സ്പന്ദനങ്ങള്‍ ആ നാമജപങ്ങളുടെ  തുടര്‍ച്ചയില്‍ അലക്കുകള്‍ അഴകുകൂട്ടുന്നു അന്തരാത്മാവിന്‍ വിളികളാല്‍ അവസ്ഥാന്തരങ്ങൾ തീര്‍പ്പുകല്‍പ്പിക്കുന്നു

ഛായ

Image
ഛായ നിറഞ്ഞു കവിഞ്ഞോരു കണ്ണു നീരാല്‍ മുങ്ങി നിവര്‍ന്നു മുന്നേറുമ്പോഴതാ വരുന്നു മുന്നിലായി ജടരാഗ്നിയുമായി ജടിലമാം ജീവിതവഴിത്താരയില്‍ ജന്മജന്മാന്തര പാപ ഭാരങ്ങളുമായി ചുടലഭസ്മായി മാറേണ്ടവയൊക്കെ ചിരാതുകള്‍ തേടി പോകുന്നു ആളികത്തുന്ന നേരങ്ങളില്‍ ആളിയവളെയോര്‍ത്തു സന്തോഷ ദുഃഖങ്ങള്‍ പങ്കുവച്ച് മനമെന്ന സാഗരത്തില്‍ നീന്തി തുടിക്കുന്നു   നകര നാഗ ചിന്തകള്‍ പത്തി വിടര്‍ത്തുന്നു പങ്കിലമാം ചെളികുണ്ടില്‍ മുങ്ങി പൊങ്ങി മുതലകണ്ണു നീര്‍ പൊഴിക്കുന്നു . ആശ നിരാശകളില്‍ നിന്നതാ കൈയെറ്റി പിടിക്കുവാന്‍ വന്നു നില്‍പ്പു മൗന ധ്യാനത്തില്‍  ശീതള ഛായകളില്‍ ഞാനുണര്‍ന്നു എന്നിലുള്ളവയൊക്കെ ഉണര്‍ന്നു പടര്‍ന്നു പന്തലിച്ചു വെയിലേറ്റു കാറ്റ്റ്റു മഴയെറ്റു മഞ്ഞെറ്റു വീണ്ടും വീണ്ടും പുഷ്പ്പിച്ചു ബീജമായി തളിരിട്ടു വളര്‍ന്നും പട്ടും..... പിന്നെയും പിന്നെയും അങ്ങിനെ അങ്ങിനെ .......!! ============================================================ ചിത്രം എന്റെ മൊബൈല്‍ ക്യാമറയില്‍ വിരിഞ്ഞത് സ്ഥലം മധേപുര ബീഹാര്‍ 

മോഹം

Image
മോഹം ആ കണ്ണുകളിൽ നിസ്സംഗ ഭാവം എവിടെയോ ജീവിത പടവുകളിൽ എല്ലാം സമർപ്പിച്ചു കയറ്റങ്ങളിൽ  ക്ഷീണം തീർക്കുന്ന ശ്വാശ നിശ്വാസങ്ങള്‍ നെഞ്ചിന്‍ കൂടിന്നുള്ളില്‍ പ്രകാശ ധാരയായി ലാഘവ മൗനം ഉറഞ്ഞു നിറഞ്ഞു നില്‍ക്കുന്നു യുഗയുഗാന്തരങ്ങളായി നിരങ്ങി നീങ്ങുന്നു പഞ്ചഭൂത കുപ്പായത്തിനുള്ളില്‍ മോഹ കടലില്‍ മായയെന്ന നൌകയില്‍ അലയുമ്പോഴും അറിയാതെ പോകുന്നു പലപ്പോഴും ''ശരീരമിത്ഥം ഘലു ധര്‍മ്മ സാധനമെന്നു --------------------------------------------------------- എന്റെ മൊബൈല്‍ഫോണ്‍ കണ്ണുകളില്‍ വിരിഞ്ഞ ചിത്രം സ്ഥലം മാധേപുര ബീഹാര്‍

സ്വന്തം കാര്യം സിന്ദാബാദ്.............

Image
സ്വന്തം കാര്യം സിന്ദാബാദ്............. എന്നെയുമിതുപോലെ ആരോക്കയോ പണ്ട് താങ്ങി നടന്നിരിന്നു കണ്ണ് കീറിയനാളുകളിൽ ഇന്നും കൊണ്ട് നടക്കുന്നു ഭൂമിയുമെന്നെയും ഇരുകാലിക്കുമീ നാൽക്കാലിക്കുമൊരുപൊലെ അർഹതപ്പെട്ടയീ മഹിതലമെന്നു അറിയാതെ കൊമ്പുകൊരുക്കുന്നു പലപ്പോഴും മനം ചെയ്യുവോർ എൻ മുന്നിലെ കാഴ്ചകണ്ട്‌ അറിയാതെയൊന്നു കൂലംകഷമായി ഉറക്കെ ചിന്തിച്ചു പോയി കുറെ നേരം വളർത്തുവാനോ വളർത്തി മേശമേൽ വിളമ്പുവാനോ ജനനമരണങ്ങൾ അതിന്റെ വഴിയെ പോകട്ടെ നമുക്ക് നമ്മുടെ കാര്യം സിന്ദാബാദ്.............

ആട്ടക്കലാശം....

Image
ആട്ടക്കലാശം .... ഇനി എന്തൊക്കെ കാണണം വരും രാപകലുകൾ കടന്നകലുമ്പോൾ ഇലകൾ തളിർന്നു പൊലിയുന്നേരം   ഒന്നിനു  ഒന്ന് വളമായി മാറുന്നു കാനേഷുമാരി കണക്കുകൾ നോക്കി വരേണ്യരെന്നു സ്വയം പെരുമ്പറ കൊട്ടിപ്പാടിയാടുന്നു നഗ്നരായി നക്ഷത്ര തിളക്കങ്ങള്‍ നെഞ്ചിലേറ്റുന്നവര്‍ പഴിചാരി പൊതുമുതല്‍ വാരിക്കുട്ടുന്നു വെളിപ്രദേശങ്ങളില്‍ ഗിരി പ്രഭാഷണം നടത്തി തുപ്പല്‍ മഴപെയ്യിക്കുന്നു യാഥാസ്ഥികതയറിയാതെ കേവലം താനാരെന്നറിയാതെ  പേക്കോലം കെട്ടിയാടുന്നു

ചക്രവാളങ്ങളില്‍ ...!!

Image
ചക്രവാളങ്ങളില്‍ ...!! മയങ്ങി ഉണരുന്നു നേരത്തിനു നേരം സുഖദുഃഖ കടലില്‍ കണ്ണഞ്ചിപ്പിക്കും മനസ്സിന് തുഞ്ചത്ത് തിളങ്ങും  പ്രഭാപൂരം കനവിൻ തീരത്ത്‌ അഴലുകൾക്കു മങ്ങല്‍ വിളറി വെളുക്കുന്ന നിനവുകള്‍ കുതിപ്പിന്‍ കിതപ്പില്‍ എഴുസാഗരം കടക്കുന്നു കഥയറിയാതെ നടനങ്ങള്‍ അസ്തമയാകാശത്തില്‍ മേഘക്കീറില്‍ സൂര്യ കിരണങ്ങളില്‍ മുഖം മറച്ചു സ്വയം തേടുന്നു ഞാനാരെന്നു...?!!

ഇനിയീ യാത്ര എത്രനാള്‍

Image
ഇനിയീ യാത്ര എത്രനാള്‍ ഇനിയെത്ര തീര്‍ത്ഥങ്ങള്‍  ചുറ്റി ഉഴിഞ്ഞിടേണം ഇനിയെത്ര ചാന്ദ്രമാസങ്ങള്‍ ചുറ്റിതിരിയണം ഇഴയകന്ന ബന്ധങ്ങളുടെ കെട്ടയഴിക്കണം ഇടയെടുത്ത് എഴുവരിയക്ഷരങ്ങൾ തള്ളി വായിക്കണം ഇറയത്തു തൂങ്ങുമീരിഴയന്‍തോര്‍ത്തിന്‍ കോന്തലയില്‍ കാലത്തിന്‍ സമാന്തരങ്ങള്‍ ഓര്‍മ്മകളില്‍ കൊരുത്തു എടുക്കുമ്പോള്‍ പിന്നിട്ട വഴികളില്‍ നഷ്ട വസന്തങ്ങളുടെ കണക്കുകള്‍ കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും നോക്കുന്നിടയില്‍  ശിഷ്ടങ്ങളുടെ ഏറ്റകുറച്ചിലുകളുടെ പിന്നാലെ പായുന്ന പഞ്ചഭൂതകുപ്പായത്തിന്‍ മോഹകുടുക്കുകളില്‍ പ്പെട്ടു അലയുന്നു ഇന്നും കോടാനു കോടി  യോനി മുഖങ്ങള്‍ കടന്നു ജനമജന്മാന്തരയാത്ര യുഗയുഗാന്തരമായി മോക്ഷം തേടിയിന്നുമി   ഭ്രമണപഥങ്ങളിൽ

യാത്രാവസാനം

Image
യാത്രാവസാനം Image Credit: Axel Boldt ജീവിത നടുമുറ്റങ്ങളില്‍ .... സത്യത്തിന്‍ മുഖങ്ങളുടെ നിഴല്‍ കണ്ണാടി കണ്ടു അറിയാതെ ഒന്ന് ഞെട്ടുന്നു ഞെട്ടറ്റു പോവേണ്ടവര്‍ ഭാരം വലിക്കുന്നു ഭാരമില്ലായിമ്മയറിയാതെ വിതാനിച്ച നീലിമയുടെ നക്ഷത്ര താരിപ്പുകള്‍ കണ്ണുകളില്‍ പകര്‍ത്തി നീങ്ങുന്നു തിങ്കള്‍ തിളക്കങ്ങളുമായി അലിവോലുമില്ലാതെ അലയുന്നു ആല തീയുമായി നെഞ്ചിന്‍ നെരിപ്പോട്ടില്‍ അണഞ്ഞു പോകുന്ന മിന്നാമിന്നിന്‍ ജന്മ ഗേഹങ്ങള്‍ പേറിയീ യാത്രയിനിയെത്ര നാള്‍ .....

ജീവിത നടുമുറ്റങ്ങളില്‍ ....

Image
ജീവിത നടുമുറ്റങ്ങളില്‍ .... ഈഞ്ഞാണിച്ചും മാഞ്ഞാണിച്ചും വന്നു പോകുന്നു ശിശിരവസന്തങ്ങള്‍ തോടു കുറി ചാന്തും പുഞ്ചിരി ചിന്തുമായി അമ്പിളിയെത്തി നോക്കിയകന്നു ഓലപ്പീലി ചൂടി കൈയ്യാട്ടി മാലേയം മാടി വിളിച്ചു മരതക പട്ടു ചാര്‍ത്തി സ്വപ്നമെന്നപോല്‍ അലിവിന്റെ ഓലോലപ്പുഴ തൊട്ടുണര്‍ത്തുന്നുയമ്മ തന്‍ താരാട്ടിന്‍ ഈണങ്ങള്‍ തോളിലേറി പഞ്ചാര പാലുമുട്ടായി നുണഞ്ഞു ഇച്ഛയുടെ പൂരപ്പറമ്പിലേ വെഞ്ചാമര കാറ്റ് പോലച്ഛനും നെഞ്ചക ചെപ്പിലെ സ്നേഹമുത്തുക്കള്‍ കരിമഷി കണ്ണില്‍ പടര്‍ന്നിറങ്ങുന്നു ലവണ നദിയൊഴുക്കുന്നു അകലേ കഴിയുന്നവനായി മധുര കൈപ്പുകള്‍ നിറഞ്ഞു തുളുമ്പി ഓര്‍മ്മതന്‍ മുക്കുത്തി വിരിഞ്ഞു പട്ടുപോയിയകലെ ജീവിത നടുമുറ്റങ്ങളില്‍. 

"ക "വിതയവള്‍ കവിത .......

Image
"ക" വിതയവള്‍ കവിത ....... നക്ഷത്ര കണ്ണുള്ള രാജകുമാരിയുടെ നവനീതം പൊഴിയും പുഞ്ചിരിക്കായി നിശീഥിനിയുടെ പടരും ലഹരിയില്‍  നില്‍ക്കുന്നിതാ നീലാകാശ ചുവട്ടിലായി കരീല കാറ്റിന്‍ തലോടലേറ്റുമെല്ലെ കരിനീല വണ്ടായി മാറി പറക്കുന്നു നിദ്രയിലലാ കയങ്ങളില്‍ മുത്തമിട്ടു പരാഗരേണുക്കളുതിര്‍ത്തു മധുരം നുകര്‍ന്നു പറക്കാന്‍ മനം വേച്ചു നടക്കുനതെന്തേ മായാമോഹങ്ങളുടെ മോഹിനി രൂപങ്ങളൊക്കെ മദിച്ചാടുന്നു ചുറ്റുമറിയാതെ കൈ വിട്ടു പോകാതെ കാത്തു മനമെന്ന മുത്തു കാത്തു കൊള്ളുന്നു കവിതയുടെ വിതയാല്‍ ============================================================ ഇന്ന് ബുദ്ധപൂര്‍ണ്ണിമ എന്റെ ക്യാമറ കണ്ണില്‍ നിന്നും മാധേപുര ബീഹാറില്‍ നിന്നും

ഞാനും നീയുമൊന്ന്

Image
ഞാനും നീയുമൊന്ന് ഏകമാമൊന്നുമാത്രം വർണ്ണങ്ങളനേകം   നീലാകാശവും ആഴിയും മലകളും മരങ്ങളും സൂര്യ ചന്ദ്രന്മാരും നക്ഷത്ര സഞ്ചയങ്ങളും മാതാ പിതാ ഗുരു ദൈവമെന്നതും നാനാത്വത്തിൽ ഏകത്വം കാണുമ്പോൾ എത്തിനില്ക്കുന്നു തത്ത്വമസിയിലും പ്രജ്ഞാനം ബ്രഹ്മയെന്നും അയമാത്മാബ്രഹ്മയെന്നു അവസാനമറിയുന്നു ആള്‍ദൈവങ്ങളെല്ലാം ഞാന്‍ തന്നെ അതേ അഹം ബ്രഹ്മാസ്മി...!!

ഉണരുക മനസ്സേ

Image
ഉണരുക മനസ്സേ ശാക്തീകരണങ്ങളുടെ ഉൾ വിളികളറിക തളിരുകളിലെ നുള്ളിൽ കളയാതെ നമ്ര ശിരസ്ക്കയായി നിന്നിരുന്ന കാലമകന്നെന്നു  കരുതി  മുന്നേറുക ദൃശ്യ വിരുന്നുകള്‍ക്കു മേമ്പൊടി കൂട്ടും വശ്യത കാട്ടി അഴലിന്‍ ആഴങ്ങളില്‍ മാംസള വിസ്മയം തീര്‍ക്കുന്നനിറ കൂട്ടുകളെ നിശയുടെ തൂലികയാല്‍ മായിക്കാമിനി വിശപ്പുകളുടെ ഉള്ളറകള്‍ തുപ്പി തെറിപ്പിക്കും ലജ്ജയുടെ കഞ്ചുകം വകഞ്ഞു വെറുപ്പിന്റെ കുന്തമുനയാല്‍ വ്യാളി മുഖങ്ങളെ അറുത്തു മാറ്റാം നിലനില്‍പ്പിന്‍ നിലവറകളുടെ നെല്ലിപ്പലകള്‍ വലിച്ചു അകറ്റാം കാലമേ നീയിനി മനുവിൻ സംഹിതകൾ  വലിച്ചു കീറി സംശാപവൃക്ഷ ചുവടുകളുടെ തണലുകളും ശമിവൃക്ഷ കൊമ്പുകളിലും ഒളിപ്പിക്കാതെ നയിക്കുക വിശ്വാസത്തിൻ ഉള്‍ വിളികളെ ഈഫിൽ ഗോപുരങ്ങളിലേക്കു നയിക്കുക

വിശപ്പിൻ വിളികൾ

Image
വിശപ്പിൻ വിളികൾ ആഹാര നീഹാരങ്ങൾക്കായി ബീഹരാമേ നിരാലബരാം നിന്‍ മക്കളിന്നു വിദ്യാലയ പടിവാതിലിലെത്താന്‍  ആവാതെ അലയുന്ന കാഴ്ച വേദനാ ജനകം ഇന്ന് ഞാൻ ഓർക്കുന്നു മലനാടേ നീ ഈ അവസ്ഥകൾ പിന്നിട്ട വഴികൾ ഇതൊക്കെ അറിയുന്നുവോ ഇന്നിന്റെ സുഭിക്ഷരായി കഴിയും തലമുറകൾ. ==================================================== ചിത്രം എന്റെ ക്യാമറ കണ്ണുകളില്‍ നിന്നും മാധേപുര ബീഹാറില്‍ നിന്നും Like

ക്ഷുരക സന്നിധിയില്‍.......

Image
ക്ഷുരക സന്നിധിയില്‍....... ചലിക്കുന്ന കത്രികയുടെ ചിലമ്പലിന്‍ ഇടയില്‍ തലയുര്‍ത്താനാവാതെ കഴുത്തു താഴ്ത്തി പുതച്ചു മൂടി ബന്ധിതനെ പോലെ ഇരിക്കുമ്പോള്‍ പുലര്‍കാലത്തെ മഞ്ഞിനോടൊപ്പം അതിജീവനത്തിനായി കപടതയില്ലാ മുഖങ്ങള്‍ക്കു മുന്നില്‍ മൗനിയായി കാതോര്‍ത്തിരുന്നു അപിരിചിതര്‍ക്ക് നടുവില്‍ അന്യനാടെങ്കിലും അന്യമാല്ലാത്ത സംഭാഷണങ്ങള്‍ അതെ രീതികള്‍ പണ്ട് കണ്ടു കേട്ട അതെ നിഴലുകളുടെ പുനരാവര്‍ത്തനമോ വിശ്വവിജ്ഞാനകോശം പോലെ പുതുമയുടെ കഥ വിളമ്പുന്ന അതെ ബാര്‍ബര്‍ ചന്ദ്രേട്ടന്‍ ചര്‍ച്ചചെയ്യും തനി നാട്ടുകാരും ,അതിനിടയില്‍ എന്റെ ചിന്തകളെ തൊട്ടുണര്‍ത്തി കൊണ്ട് അയാള്‍ മൊഴിഞ്ഞു ‘’ഹോഗയാ ഭായി സാഹബ് ഉഡിയേഗ..*.* അഗലാ ഗ്രാഹക്ക്  തയ്യാര്‍ ഖടാ ഹേ'' !!!. അപ്പോള്‍ ആണ് ഞാന്‍ ഓര്‍ത്തത് ഞാന്‍ കേരളത്തിലല്ല ബീഹാറില്‍ മാധേപുരയില്‍ ആണെന്ന് .......... കണ്ണാടിയില്‍ നോക്കിയപ്പോള്‍ എന്റെ രൂപത്തിന് കുറഞ്ഞത്‌ ഒരു പത്തു വയസ്സു കുറഞ്ഞത്‌ പോല്‍ പെട്ടെന്ന് ജാള്യത മറച്ചു പണവും നല്‍കി മുറുകി നടന്നു ....

കേരള പിറവി ദി (ദീ) നം

Image
കേരള പിറവി ദി (ദീ) നം കോടാലിയെറിഞ്ഞു പിറവികൊണ്ടിന്നു കോടികളുടെ കഥകളുമായി അടഞ്ഞും തുറന്നും 418 കണക്കുമായി നക്ഷത്രമെണ്ണി അന്‍പത്തി ഏഴും കഴിഞ്ഞു അളന്നു അളന്നു പാമ്പായി മാറി അതാ നടന്നു നീങ്ങുന്നു സാക്ഷര സുന്ദര നാടിന്നു ഭാരം താങ്ങാനാവാതെ കടം കേറും അളമാം ദൈവ പുത്രന്മാരുടെ സ്വന്തം നാടിന്നു മദ്യമെന്ന  മഹാവിപത്തിന്‍ ദീനത്തിന്‍ പിടിയില്‍ ....

സങ്കടങ്ങളുടെ കണക്കുകള്‍

Image
സങ്കടങ്ങളുടെ കണക്കുകള്‍  എന്നിലേക്ക്‌ നിറഞ്ഞു വരും സങ്കടങ്ങളെല്ലാം മുന്നമറിയിക്കാതെ മുന്നിലുടെയല്ലോ പിന്നെ പിന്നിലുടെ വരുന്നവ ഞാനറിയാതെ പോകുന്നുവല്ലോ . കാഴ്ചകളുടെ വഴിയെ കണ്ണിനാലും കേള്‍വിയുടെ ഏറ്റു പറച്ചിലുടെ കാതിനാലും വായില്‍ കിടക്കും നാക്കിന്റെ പിഴവിലുടെയും അത് നീട്ടും നീളന്‍ വഴിയിലുടെ വയറിലുടെയും പിന്നെ സ്വര്‍ഗ്ഗ നരഗങ്ങള്‍ സൃഷ്ടിക്കുമതിനു താഴെയുള്ള തിരു ശേഷിപ്പുകളുടെ നിമിഷങ്ങള്‍ നല്‍കുന്ന സുഖദുഃഖങ്ങളും പിറവിയും മറവിയും ഓര്‍ത്താലിതു വലിയ കാര്യങ്ങള്‍ എന്തിനു തീര്‍ക്കണമിനിയും നരകങ്ങളുടെ നാവുനീട്ടും ഉരഗങ്ങള്‍ പോലെ കണക്കുകള്‍ വരുന്നയിടത്തു വച്ചു നേരിടാമീ ജീവിത വഴിയിലുടെ മുന്നേറുമ്പോള്‍ പൂജ്യങ്ങളിലുടെ തുടങ്ങി പൂജ്യങ്ങളില്‍ എല്ലാം ഒടുങ്ങുന്നുവല്ലോ...!! 

ചട്ടു പൂജ *

Image
ചട്ടു പൂജ * കാർത്തിക മാസത്തിൽ ഷഷ്ഠ ദിനമാം ശുക്ല ഷഷ്ഠിക്ക് നീരും അന്നവുമില്ലാതെ ഭയഭക്തി പുരസ്സരം വൃദ്ധിക്കും ശക്തിക്കും നിലനില്‍പ്പിനുമായി അഞ്ജലിബദ്ധരായി ഈറനണിഞ്ഞു നദിയിലിറങ്ങി നിന്നു അമ്മ മക്കള്‍ക്കായും ഭാര്യ  ഭര്‍ത്താവിനായും ഉദയാസ്തമയനാക്കും സര്‍വ്വതിനും കാരണ ഭൂതാനാം സവിതാവിനെ വ്രതാനുഷ്ടാനങ്ങളാൽ പൂജിക്കുന്നു നാലുദിനങ്ങളിലായി !! എത്രയോ നല്‍പ്പെഴും സത്യമാം കാഴ്ച കാണ്മു ഞാനറിയാതെയൊന്നു ഓര്‍ത്തുപോയി ,ഒരുനാള്‍ .......!! ഉദിക്കില്ലായെന്നു കരുതുക ഉദയോനെങ്കില്‍ നിങ്ങളും ഞാനുമുണ്ടാകുമോയി ഭൂമുഖത്തു .... അല്‍പ്പനേരമൊന്നികാഴ്ചകള്‍ കണ്ടു ഞാന്‍ പ്രത്യക്ഷ ശക്തിയായം സൂര്യ ദേവനെ കണ്ണടച്ചു മനമുരുകി പ്രാര്‍ത്ഥിച്ചു ''ഓം ഭൂർഭുവ: സ്വ:। തത് സവിതുർവരേണ്യം। ഭർഗോ ദേവസ്യ ധീമഹി। ധിയോ യോ ന: പ്രചോദയാത്॥'' --------------------------------------------- * ബീഹാറിലെ സൂര്യ ആരാധന

നോവറിയാതെ

Image
നോവറിയാതെ ========= ഞാന്‍ ഒഴിഞ്ഞുണ്ടോയീ പോത്തിന്‍ മുകളിലായി നോവുകള്‍ മറന്നു ''ഇന്നോവ'' കാറിലെന്നപോല്‍ പഠിത്തം നടത്തുവാനില്ല ശേഷിയും ശേമുഷിയുമെനിക്കിന്നു പിന്നെ ഒരു നേരമന്നത്തിനായി പൊരുതുന്നു നേരറിവുണ്ടോ നിങ്ങള്‍ക്കൊക്കെ അലങ്കരിച്ചു ഏറെ ഭംഗിയായി വാഹനത്തിനെ കൊമ്പുകളില്‍ നിറം പുരട്ടി മുന്നേറുമ്പോള്‍ പിരിമുറുക്കമില്ലാതെ പുഞ്ചിരി വിടര്‍ത്താനാവുമെനിക്ക് ആവുമോ നഗരവാസികളെ നിങ്ങള്‍ക്ക് ഈ വിധം .. ======================================================== നിത്യ കാഴ്ചയിത് എന്റെ കര്‍മ്മക്ഷേത്രത്തിന്‍ അടുത്തു നിന്നും മൊബൈല്‍ കണ്ണില്‍ നിന്നും ,മാധേപുര,ബീഹാര്‍

ഇരുകാലി ഉഴുന്നൊരു വയല്‍

Image
ഇരുകാലി ഉഴുന്നൊരു വയല്‍ ------------------------------------ നഷ്ടമാക്കിടോല്ലേ ഒരു അന്നവും മുന്നമറിയുക തന്നത്താന്‍ പിന്നെ അറിയുമേ എത്ര കഷ്ടപ്പെട്ട് വിളയിക്കുന്നു ഇതൊക്കയും പക്ഷി മൃഗാദികള്‍ക്ക് നേദിച്ച് കാത്ത് കാത്തു സംരക്ഷിച്ചു കിട്ടുമി വിയര്‍പ്പിന്‍ തുള്ളിയിയാല്‍ മുളച്ചുവരുമൊക്കെ ഉണ്ടോ നഗരത്തില്‍ കഴിയുന്നവര്‍ ഉണ്ട് തീര്‍ക്കുന്നു ,മണ്ടുന്നു നരകത്തിലെന്നോണമീ നുകം വലിക്കും ഇരുകാലികളിവര്‍ മണ്ണിന്റെ മക്കള്‍ ഹോ ! എത്ര ദുരിതം .. ============================================================== മധേപുര ബീഹാറിൽ നിന്നും എന്റെ മൊബൈൽ എടുത്ത  ചിത്രം

മിഥിലയില്‍ ഒരു സൂര്യ തിളക്കം

Image
മിഥിലയില്‍ ഒരു സൂര്യ തിളക്കം കണ്ടേൻ ഞാനി മിഥിലാഞ്ചലത്തിന്‍ കോശി നദി കരയിലായി  കന്ധാഹ ഗ്രാമത്തില്‍ സൂര്യനു വിളക്കുവെക്കും വസുദേവ കുടുബകത്തിന്‍ പ്രൌഡിയെ മുഗള്‍ പട പലവട്ടം ഭജ്ഞനം നടത്തിയൊരു പന്ത്രണ്ടാം ശതകത്തില്‍ നരസിംഹ ദേവ് പണിത സൂര്യ ശിലാ ക്ഷേത്രത്തിന്‍ അസ്ഥി പഞ്ചരങ്ങള്‍ ചേര്‍ത്തു വച്ച് ഓര്‍മ്മകളുടെ കഥനെയ്യുവാന്‍ കഴിഞ്ഞല്‍പ്പമായി ശ്രീ കൃഷ്ണ പരമാത്മാവിന്‍ പുത്രനാം സാംബനാല്‍ തോക്കു രോഗം ശമനത്തിനായി പ്രാര്‍ത്ഥനയാല്‍ ഏഴു സൂര്യ ക്ഷേത്രങ്ങള്‍ പണിതതിലോന്നാണിതത്രേ സുന്ദരനാം ദേവന്‍ ഏഴു കുതിരകളെ പൂട്ടിയ രഥത്തിലായി ദിഗ് വിജയ സഞ്ചാരത്തിന്‍ വിഗ്രഹം ത്തിൻ മുന്നിൽ തൊഴുതു മടങ്ങുമ്പോൾ പൂജാരിയാം പൂജിക്കും സുഖ ചന്ദ്രഝാക്ക് ഒപ്പം നിന്നൊരു ചിത്രവും എടുത്തു പിരിയുമ്പോൾ മനസ്സിൽ മന്ത്രിച്ചു ഓം  മിത്രായ നമ: ഓം  രവയെ   നമ: ഓം  സുര്യായ  നമ: ഓം  ഭാനവേ നമ: ഓം  ഖഗായ  നമ: ഓം  പുഷ്നണേ നമ: ഓം  ഹിരണ്യഗർഭായ നമ: ഓം  മരിചയെ നമ: ഓം  ആദിത്യായ നമ: ഓം  സവിത്രേ നമ: ഓം  ആർകായ നമ: ഓം  ഭാസ്കരായ  നമ:

എന്റെ പുലമ്പലുകള്‍ 23

Image
എന്റെ പുലമ്പലുകള്‍ 23 പുഞ്ചിരിക്കാതെ  ഇരിക്കു  ഇത്രയും പൂക്കള്‍ക്കു  അറിവുകിട്ടതിരിക്കട്ടെ പുകഴ്പ്പെടട്ടെ , അവകൾ  നിന്നില്‍ പ്രണയത്താല്‍   കടക്കണ്ണ്‌  എറിയട്ടെ കണ്ണുകൾ കുമ്പിയടഞ്ഞുമെല്ലെ മുഖത്തിനെന്തു തേജസ്സാണ് പറയുക കൂട്ടുകാരെ കണ്ടില്ലേ എന്തൊരു അഹംഭാവമവള്‍ക്ക് ജനതതി മധുപാനം  നടത്തുന്നുയെങ്കിലും   നിമിഷങ്ങൾ കൊണ്ട്  ലഹരിയടങ്ങുമ്പോൾ പ്രണയ നയനങ്ങളാൽ നുകരുന്നത് ഒരിക്കലുമിറങ്ങാത്ത വണ്ണം ജീവിതാന്ത്യം വരെ തുടരുന്നു   എപ്പോള്‍ മുതല്‍ നീ എന്‍ ജീവിതത്തില്‍ വന്നുവോ അപ്പോള്‍ മുതല്‍ സന്തോഷത്തിന്‍ പെരുമഴ കാലം കൊണ്ടുവന്നു ദൈവവുമെന്റെ വിളികേട്ടു നോക്കുക എത്ര മനോഹരമീ വിടര്‍ന്നു പുഞ്ചിരിക്കും പുല്‍മേടകള്‍ ... തിങ്കളെക്കാള്‍  സുന്ദരിയി  നിലാവ് നിലാവിനേക്കാള്‍ മനോഹരി നിശീഥിനി രാവിനേക്കാള്‍ രമണിയമീ ജീവിതം ആ  ആനന്ദമയമാം ജീവിതമല്ലോ നീ .......

മണ്ടന്‍ മിശ്രയും സര്‍വ്വജ്ഞ പീഠവും

Image
മണ്ടന്‍ മിശ്രയും സര്‍വ്വജ്ഞ പീഠവും ========================= Like കണ്ടു ഞാനാ പച്ചപനം തത്തകൾ സംസ്കൃതം ചൊല്ലിയിരുന്നോരു മണ്ടന്‍ മിശ്രയുടെ ധാമവുമതിനെ ചുറ്റിപ്പറ്റിയുള്ള കഥകളൊക്കെയൊന്നു പങ്കുവച്ചിടാമല്‍പ്പമെല്ലാവരോടുമായീ ആദി ശങ്കരന്റെ തോല്‍വിയും പരകായ പ്രവേശത്തിലുടെ ജയവും കണ്ടൊരു മണ്ണിലുടെ നില്‍ക്കുമ്പോള്‍ വായിച്ചറിഞ്ഞു നീണ്ട ശങ്കരന്റെ ശിഷ്യ ഗണങ്ങളുടെ പേരും വിവരവുമെഴുതിയ ഭിത്തിയില്‍ കണ്ണോടിച്ചു അറിഞ്ഞു പിന്നെ മിഥിലാഞ്ചലിലുടെ കോശിയുടെ കലങ്ങി മറിഞ്ഞു ഒഴുക്കുകണ്ട് ഒന്ന് ഓര്‍ത്ത്‌ പോയി കാലടിപുഴയുടെ ശാന്തത മനസ്സില്‍ ഏറ്റു വാങ്ങി അറിയാതെ അറിഞ്ഞു ഉച്ചത്തില്‍ ചൊല്ലി പോയി ഭജഗോവിന്ദത്തിലെ വരികളുടെ തീക്ഷ്ണമായ സത്യം നിറഞ്ഞ വരികളോരോന്നും ''ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢംതേ....'' ..........................,,,, നാരീസ്തനഭരനാഭീദേശം ദൃഷ്ട്വാ മാ ഗാ മോഹാവേശം ഏതെന്മാംസവസാദിവികാരം മനസ്സി വിചിന്തയ വാരം വാരം.''..

ഒരു നേരം അന്നത്തിനായി..........

Image
ഒരു നേരം അന്നത്തിനായി.......... ------------------------------------- !! ഒരു നേരമെങ്കിലും അന്നത്തിനു വഴി തേടുന്ന ജന്മങ്ങളുടെ അധ്വാനത്തിൻ  വിലയെത്രയെന്നോന്നു അറിയിയെണ്ടതുണ്ടെങ്കിൽ  കണ്ടുകോൾക കഷ്ടം എന്തെന്ന് അറിയുന്നു.  മിഥിലതൻ മണ്ണിൽ നിന്നും കണ്ടു മറന്ന  മലയാഴമയുടെ ഓർമ്മകൾ കൊത്തി വലിക്കുന്നു  എൻ ബാല്യത്തിൻ നഷ്ട കാഴ്ചകളിന്നു കാണ്മു  ജീവിത യാത്രയിൽ ഇനി എന്തൊക്കെ കാണണം ആവോ ?!!

ഒളിവിലോ അവൾ ?!!

Image
ഒളിവിലോ അവൾ ?!! ചിന്തതൻ ചിതലെടുത്തു മനസ്സിൻ  തന്ത്രികളിൽ തുരുമ്പിച്ചു ജീവിത  കമ്പനങ്ങൾ കൊഞ്ചനം കാട്ടി കഴഞ്ചും വെമ്പലില്ലാതെ കഴിയുന്നു  കാതങ്ങളോളം അകലങ്ങളിൽ  പകരുവാൻ ഭാഷയുടെ അതിരുകളിൽ  വിങ്ങുന്നു,നീറുന്നു വാക്കുകളുടെ വളവുകളിലും ഒടിവുകളിലും  കവിതയവളെങ്ങോ പോയി ഒളിച്ചുവല്ലോ .ഇല്ല വരാതിരിക്കില്ല  പിണങ്ങുവാൻ അവൾക്കാവില്ലല്ലോ..!!

നല്‍കുക സ്വസ്തി

Image
നല്‍കുക സ്വസ്തി =========== നിറനിലാവിന്റെ നിഴലേറ്റ നാട്ടില്‍ മിഥിലയുടെ തിമില മുഴങ്ങുന്ന എട്ടില്‍ നീര്‍ വറ്റാത്ത കണ്‍ കാഴ്ച്ചകളിന്നും നിണമിറ്റുന്ന വേദനനിത്യമായെന്നും ഹരിശ്രീ കുറിക്കുവാന്‍ അരി തന്നിലെഴുതുവാന്‍ അരവയര്‍ നിറക്കുവാന്‍ അണി വിരല്‍ പോലുമനക്കാന്‍ ആഴക്ക മൂഴക്കമുണ്ട് ഉണരുവാന്നിവരൊക്കെ അഷ്ടിക്കു വകയില്ലാതെ ഉഴലുന്നവര്‍ ബുദ്ധപൂര്‍ണ്ണിമ തെളിയുന്നൊരു നാട്ടിലിന്നും ബുദ്ധി ഹീനരായി മൌനത്തോടെയെന്തേ ?! കര്‍പ്പൂര ഗന്ധത്തിന്‍ മുന്നിലായി ആരതി തീര്‍ത്തു കരചരണങ്ങളുടെ  നോവറിയാതെ അതാ ...!! അജങ്ങലുടെ കഴുത്തറുത്തു ഉഴിയുന്നു രതിയുടെ രക്തദാഹം തീര്‍ക്കുന്നിതാര്‍ക്കുവേണ്ടി മനുഷ്യ തതിയുടെ മോഹങ്ങളുടെ മരീചിക വറ്റാതെ ഖട്ഗങ്ങളുയര്‍ത്തി ആക്രോശിക്കുന്നു ശത്രു- സംഹാരത്തിനായോ കാഞ്ചിനീ  കാമിനികള്‍ക്കായോ.? ഇതൊന്നുമേ അറിയാത്ത വണ്ണം നീയെന്തേ ഇങ്ങിനെ കറുത്ത ശിലയായി മൂകയായി കഴിയുന്നുയീ കറുത്തിരുണ്ട ശ്രീയിലലാ കോവിലിനുള്ളിലായി കഴകത്തിന് കയര്‍ക്കുന്ന കാപാലികരുടെ നടുവിലെങ്ങിനെ സഹിക്കുന്നുയിതൊക്കെയെങ്ങിനെയോന്നു ഉണരുക ഉയര്‍ത്തുകായി വേദന നല്‍കും കണ്‍ കാഴചകള്‍ അറുതി വരുത്തുക അമ്മേയീ കുരു...

നിറ നാഴി അവലിന്‍ കഥ .................

നിറനാഴി അവലിന്‍ കഥകേട്ടു ഉറങ്ങുന്ന കണ്‍ മണി നിനക്ക്കായ് കരളിന്റെ നൊമ്പര ഗാനം പാടാം ഞാന്‍ നിനക്കായ്  മാത്രം വഴിയായ വഴിയിലൊക്കെ നടകൊണ്ടവനു അകമ്പടിയായി ചകോരാതി പക്ഷികള്‍ വിപഞ്ചികള്‍ മീട്ടി സ്വരരാഗ സര്‍ഗ്ഗം മധുരം ചങ്ങാത്തത്തിന്‍ ഓര്‍മ്മകള്‍ അയവിറക്കി പഥികന്‍ സ്നേഹ ബഹുമാനത്തോടെ ബാലന്മാര്‍ ഗുരുപൂജക്കായി കാനനശ്ചായയില്‍ നിന്നും ഫലമൂലാതികളൊക്കെ കരുതി നടന്നുമെല്ലെ കരുതിഎല്ലാവരെയും കണ്ണന്‍ കാതോടു കാതോരം കഥകളുടെ കിഴിക്കെട്ടുമായി ഒരുപിടി അവലുമായി കടന്നെത്തി സതീര്‍ത്ഥ്യന്‍ തന്നുടെ പടിവാതിലില്‍ കണ്ടു നിര്‍വൃതികൊണ്ടു കരുതല്‍ അറിഞ്ഞു മടങ്ങി കണ്ട കാഴ്ചകള്‍ അനന്തരം കണ്ണുകള്‍ക്ക്‌ ആനന്ദ ദായകം നിറനാഴി അവലിന്‍ കഥകേട്ടു ഉറങ്ങുന്ന കണ്‍ മണി നിനക്ക്കായ് കരളിന്റെ നൊമ്പര ഗാനം പാടാം ഞാന്‍ നിനക്കായ്  മാത്രം

സപ്ത കോശി

Image
സപ്ത കോശി ജ്വലിക്കുന്ന സൂര്യൻ മിഴിനീർ തുടക്കുന്ന ചന്ദ്രന്‍ തിരിയുന്ന ഭൂമി ഹിമവാന്റെ നെറുകയില്‍ നിന്നും സപ്ത ധാരയായ് ഒഴുകിയെത്തി മരണ  ദേവതയായി റിച്ചികിയുടെ വിരഹിണിയാം പത്നിയായി രാമായണ ഭാരത കഥകള്‍ കേട്ടു വിശ്വാമിത്ര മഹര്‍ഷിയുടെയും ഗംഗയുടെ സോദരിയായ നിന്നിലേക്ക്‌ കണ്ണാടി നോക്കാനെന്നോണം   നില്‍ക്കുന്നു ധന്‍കുട്ടിന്‍ മലനിരകള്‍ക്കു മീതെ മഴമേഘമേതോ കഥമെല്ലെ ചൊല്ലി കാലത്തിന്‍ കുത്തൊഴുക്കില്‍ മണ്‍മറഞ്ഞു പോയ നേപ്പാള ദേശത്തെ ഗ്രീഷ്മയുടെയും ഭാരതത്തിലെ മിഥിലയിലെ മനീഷ് സിംഗിന്റെയും പ്രണയത്തിന്‍ ശോകം നെഞ്ചിലേറ്റി വീര്‍പ്പുമുട്ടിക്കും തടയിണക്കിടയിലുടെ കോശിയവള്‍ കലങ്ങി മറിഞ്ഞു നേപ്പാളം വിട്ടു ഭാരത ഭൂവിലേക്ക് ആര്‍ദമായി പരന്നു പതഞ്ഞു സുഖ ദുഃഖങ്ങള്‍ പേറി കലങ്ങി മറിയുമെങ്കിലും ചിലപ്പോള്‍ സംഹാര രുദ്രയായിമാറി നക്കി തുടക്കുന്നു ഇരുകരകളെയും മുന്‍ വൈരാഗ്യം കണക്കെ അറിയാതെ എന്‍ മനമവളോടോപ്പം ഒന്നു ഒഴുകി നടന്നു ഇത്തിരി നേരം ........

ദൈവമേ ....!!

ദൈവമേ ....!! മൗനം തേന്‍കൂടുകൂട്ടുന്നു മനസ്സിന്‍ ചില്ലകളില്‍ മദം പൊട്ടും ചിന്തകളാല്‍ മത്ത ഭ്രമരമായ് ചവിട്ടി മെതിക്കുന്നു മൃദുല ദലങ്ങളില്‍ നൊമ്പരം മരണ ഭീതിയുണര്‍ത്തുന്നു മഴയറ്റ മരുഭൂമിയിലൊറ്റപ്പെട്ട മാര്‍ദവമില്ലാത്ത ഹൂങ്കാരത്തോടെ മര്‍ദനമേറ്റുന്നു കാറ്റിന്റെ കൈയ്യാല്‍ മണമറ്റു മാനമറ്റു മരുവുന്നു ഓര്‍മ്മകളുടെ മരീചിക തേടി മെതിയടി തേഞ്ഞു മണ്ണിന്റെ മാറില്‍ ഒരിറ്റു സ്നേഹ തുള്ളിക്കായി മോഹമേ നിന്‍ നിദ്രവില്ലാ രാവുകള്‍ മുട്ടിപ്പായി പ്രാത്ഥിക്കുന്നു വീണ്ടും വീണ്ടും മുന്നോട്ടു നയിക്കണേ മുട്ടില്ലാതെ മുകളിലോ താഴയോ ഒളിച്ചു കളിക്കു- മെന്‍ രോദനം കേള്‍ക്കുമീശ്വരന്മാരെ മരുവുന്നുവോ നിങ്ങളെന്‍ ദേഹത്തുവമിക്കും ദൈവമേ !!

ഉണരുക ഉണരുക ഉണരുക ..!!

ഇനി നിനക്കുറങ്ങുവാന്‍ നേരമായിയെന്നറിക വേഗം തിരികെ വരാത്ത പകലിന്‍റെ പുഞ്ചിരി പൊള്ളലേറ്റു മിഴി നീരിറങ്ങി ഉപ്പളമായി ചേര്‍ന്ന ജീവിത വിശപ്പിന്‍ വിയര്‍പ്പിനും ഉണ്ട് ക്ഷാരമെന്നറിഞ്ഞു മുന്നേറുക ഇരുളിന്‍ കൈയ്യാല്‍ അമര്‍ന്നു ഉടയും ഭീമ പ്രതിമകണക്കെ ആവാതിരിക്കട്ടെ ഉണരുക ഉയിര്‍ കോള്‍ക മനസ്സിന്റെ മച്ചക വാതിലിന്‍ മുന്നിലായി നിലകൊള്ളുക ഭീഷ്മ ശപഥം പോല്‍ , ചിരിയടക്കുക ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിന്‍ ഇടയാകാത്ത വണ്ണം മോഹമെന്ന കടലിനെ മഥിക്ക നീ ഉയരട്ടെ കാമധേനുവും കല്‍പ്പവൃക്ഷത്തണലും കൈക്കലാവട്ടെ അമൃതകുംഭവും അര്‍ക്കാംശു വെളിവാകട്ടെ ചന്ദ്രബിംബം മറയട്ടെ. നീയാണ് നീയാണ് എന്നറിയും വരക്കും ഉറക്കം നടിക്കിനി നീ ഉണരുവാന്‍ നേരമായിയെന്നറിഞ്ഞു ,വിജയഘോഷം മുഴങ്ങട്ടെ തിമിലകള്‍ ഉച്ചത്തില്‍ ദിക്കുകളെ അറിയിയട്ടെ പ്രകമ്പനം കൊള്ളട്ടെ പ്രഭാതമായി മാറട്ടെ ഉണര്‍വോടെ ഇനി ഉണരുക ഉണരുക ഉണരുക ..!!

യാത്രക്കിടയിലെ ചിന്തകള്‍

യാത്രക്കിടയിലെ ചിന്തകള്‍ നിഴലിന്റെ ആഴങ്ങളില്‍ മുങ്ങി കളിച്ചും നിര്‍നിദ്രരാവുകളില്‍ തേങ്ങലായി മാറി തിരവന്നു കരകവര്‍ന്നകലുന്നു മെല്ലെ മനസ്സിന്റെ നിമ്നോന്നതങ്ങളില്‍ പകലന്തിയോളം നിരാശതന്‍  ഇരുള്‍പടര്‍ന്നു ജീവിതം വഴിമുട്ടിനിന്നു തേടുന്നു ശാന്തിക്കായി ഒരു കൈപ്പിടിതാങ്ങിനായി പരതി മെല്ലെ കൊതിക്കുന്നു ആരെയുംപോലെ ഞാനുമെന്‍ കാതിന്റെയും  നാവിന്റെയും  രുചിപകരുമെന്‍ മലയാളത്തെ സ്വായക്തമാക്കുവാന്‍ ഇല്ലയറിയില്ല എന്‍ ഭാഷയാ മൂന്നു കുട്ടര്‍ക്കുമാത്രം മറ്റാരുമല്ലയീ ശ്രേഷ്ഠ ഭാഷ പറയുന്നയിവരെ ചെറുതായി കാണോല്ലേ അവരല്ലോ കാക്ക ,പട്ടി, പൂച്ച എന്നിവര്‍  ,അതെ എന്‍ തനതായ നാടന്‍ മൊഴി പറയുവോര്‍,ഇവിടെയുമെവിടെയും എന്‍ ഭാഷ മാത്രം കേള്‍ക്കുമ്പോളറിയാതെ ഓര്‍ത്തുപോകുന്നു ഇവര്‍ക്കുമെന്തേ ആഗലേയം നിഷിദ്ധമാകുന്നില്ലേ എന്റെ മനോഗതം കേട്ടിട്ടാകും അടുത്തു എവിടെയോ പരിസരം മറന്നു ഒരു പൂച്ച കരഞ്ഞു ,തിരിഞ്ഞു നോക്കുമ്പോള്‍ അറിയുന്നു മറ്റൊന്നുമല്ല എന്‍ സഹയാത്രികന്റെ മൊബൈലില്‍ നിന്നും റിംഗ് ടോണായിരുന്നാകരച്ചില്‍ ...!!

നിത്യ പ്രയാണം

നിത്യ പ്രയാണം നേരിന്റെ നെഞ്ചില്‍ നിന്നും അനുഭവങ്ങളുടെ തീച്ചുളയില്‍ ഉരുകി ഒഴുകുയ ലവണ മധുരങ്ങളും ജീവിത കയ്യ്പ്പിന്‍ സ്വാദുകളാല്‍ ഉച്ചാടനം ചെയ്യാന്‍ കഴിയാത്ത ഉദരാഗ്നിയില്‍ നിന്നും നിശ്വാസ വായുക്കളുടെ ദുര്‍ഗന്ധം മറക്കാന്‍ ലേപനം പുരട്ടി എല്ലായിടങ്ങളിലും ഗണനാതീതനായി എന്നിട്ടും ഏകാന്ത പഥികനവൻ പകലന്തിയോളം ഭാരം ചുമക്കുന്നു എന്നും ജയിക്കുകയും തോൽക്കുകയും എന്നും പുതു പുത്തന്‍ പ്രതീക്ഷകളുടെ തളിര്‍ നാമ്പുകൾ മനസ്സിൽ മുളപ്പിച്ചു ജീവിതവഴിയിലുടെ ആശകളുടെ മോഹഭംഗങ്ങലുടെ ജന്മ നൊമ്പരങ്ങളുടെ കണക്കുകളുടെ ഗുണനഹരണങ്ങലുടെ ശിഷ്ടവും പേറി സ്വന്തം ശവത്തിൻ  ഭാരം സഹിച്ചു കല്ലറയിലേക്കുള്ള ദൂരമളക്കുന്നു

കുറും കവിതകള്‍ 328

കുറും കവിതകള്‍ 328 മണവും  ഗുണവും മനവുമകന്നുപോയി. മഴയാല്‍  ഓണം . പൂവിളികേട്ടില്ല തുമ്പികള്‍ പറന്നില്ല മഴയകന്നില്ല ഓണംവരവായി മനം കൊണ്ട് മാര്‍ക്കണ്ഡേയന്‍ ശരീരത്താല്‍  ഭീഷ്മരും. എവിടെയോ നഷ്ട വസന്തം. !! മത്തഗജം കണക്കെ മനം കരിമ്പിന്‍ കാടു തേടുന്നു. ഗ്രിഷ്മ സന്ധ്യകള്‍ ..!! കടത്തിണ്ണയില്‍ ഓല കുടയുമായി ഓണ മഴനഞ്ഞു മാവേലികള്‍ മുക്കുറ്റി പൂക്കള്‍ മുരടിച്ചു പോയി. പൂക്കളം മറന്നു മുറ്റങ്ങള്‍ നിലവിളക്കത്തു തൂശനിലയില്‍ വിഭവങ്ങള്‍ ഓണ നിലാവു നടുമുറ്റത്തു   കര്‍ക്കിട മഴ മനസ്സിലേ തുരുത്തില്‍ ഓണം സ്വപ്നവുമായി ..!!

ആ നാളുകളുടെ ഓര്‍മ്മകള്‍

ആ നാളുകളുടെ ഓര്‍മ്മകള്‍ ഇനിയൊന്നു പാടാം ഈറനണിഞ്ഞ കണ്ണുനീരാലിനി ഇറയത്തു വന്നുനിന്നു ചിന്നം പിന്നം പെയ്തുകന്നു കർക്കിടക രാവുകളും പോയി മറഞ്ഞു കൊയ്ത്തു പാട്ടുകളുടെ  ആരവങ്ങളും കൊതിയുണങ്ങിയ ചിറകു വിരിച്ചു പറന്നണഞ്ഞ കൂയിലുകളും പാടി പാണനും കൊട്ടി പടികടന്നെത്തി തുമ്പപ്പൂക്കള്‍ മെല്ലെ ചിരിതുകി മാനം വെളുത്തു പൊന്‍ വെയില്‍ കാഞ്ഞു ഉണങ്ങിയ തെങ്ങ്കളൊക്കെ ഉപ്പേരിക്ക് വകനല്‍കുന്നു ,ഉന്മേഷമെങ്ങും കളിയാടി കൈകൊട്ടി കളിച്ചു ചിരിച്ചുടഞ്ഞു പൂവിളികളുണര്‍ന്നു തുമ്പികള്‍ പാറി നിലാവുവന്നു മുറ്റത്തു പൂക്കളം തീര്‍ക്കുന്നു പരീക്ഷകളൊക്കെ പോയി മറഞ്ഞു എങ്ങും സന്തോഷം തിരതല്ലി കാത്തിരുന്നു വന്നെത്തി കടുവകരടികള്‍ കൊട്ടും കുരവയും കുഴല്‍ വിളികളുമായി കോരിത്തരിച്ചു നിന്നു  പ്രകൃതിയും തകൃതിയായി അയലത്തെ ചേട്ടന്‍ പട്ടാളക്കാരന്‍ പെട്ടിയും തൂക്കിവന്നു ഏറെ കൌതുകമാം  കഥകള്‍  പങ്കുവെച്ചു അന്യനാടിന്റെ എന്നിട്ടുമെന്തേ വന്നില്ല അച്ഛന്‍ വരാതിരിക്കില്ല എന്ന് അമ്മയുടെ ആശ്വാസമാം വാക്കുകളെങ്കിലും കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്നു മൗനമപ്പോഴും കാലങ്ങള്‍ കഴിഞ്ഞു ഓര്‍ക്കുന്നുയിന്നും ...

കുറും കവിതകള്‍ 327

കുറും കവിതകള്‍ 327 ശിശിര രാത്രി മൗനം പൂണ്ടു വാപൊളിച്ച രീതിയിൽ ചന്ദ്രൻ മാത്രം മാനത്തു .!! കൊടുങ്കാറ്റ് തല കുമ്പിടുന്നു പര്‍വ്വതത്തിലെ  ദേവതാരുക്കള്‍ മഴ ..!! ഒച്ചു വീടെത്തി പ്പെട്ടന്ന് .. ചുളിഞ്ഞ പ്ളാസ്റ്റിക് സഞ്ചി- നഗ്നമായ ചില്ലയില്‍. മോഹങ്ങള്‍ക്കു നിറം വച്ചു പറന്നകന്നു . പ്രവാസ ദുഃഖം . ചെറിയ ചില്ലു നോട്ടത്തിലുടെ വിശാലമായ ആകാശം മഴവില്‍ കാഴ്ച . ഓര്‍ക്കുന്നു പച്ച നെല്പാടവും തുമ്പ പൂവും തുമ്പിതുള്ളലും  എങ്ങുനീ ചിങ്ങമേ  പോയി മറഞ്ഞു ചെമ്പരത്തി മാലകള്‍  കാളിക്കായി ഒരുങ്ങി . ജീവിതമെന്ന കോവിലിലേക്ക് ..!!

കല്‍ക്കട്ടയില്‍ നിന്നും ശുഭരാത്രി ആശംസകള്‍ .............

കല്‍ക്കട്ടയില്‍ നിന്നും ശുഭരാത്രി ആശംസകള്‍ ............. അങ്ങിനെ വെന്തകാളൂരില്‍ നിന്നും  ആഘോഷങ്ങളോന്നുമില്ലാതെ  ഈ കല്‍ക്കണ്ട നഗരിയില്‍ എത്തി.  ഇഷ്ടമാവാതെ എങ്ങിനെ?!! മഴ വരവേറ്റു  ഇവിടെ ഉള്ള ആത്മാക്കളുടെ ഗന്ധത്തില്‍  ഉയര്‍ത്തെഴുനേല്‍ക്കാന്‍ എന്നില്ലേ  ഉറങ്ങി കിടക്കും കവിതയവള്‍ ഉണര്‍ന്നു.  ഉദ്യോഗത്തോടെ തേടി അലയുന്നു കണ്ണുകള്‍ വിക്ടോറിയടെര്‍മിനസ് മൈദാന്‍ കാളിഘട്ടം വിരാടമായ സ്വപ്നങ്ങള്‍ തന്ന വിവേകാന്ദദര്‍ശനവും രവിന്ദ്രനാഥിനെ അറിയാനി രഘുനാഥിനും തിടുക്കം രാവേറെ സംഗീതം ഉണര്‍ന്നിരിക്കട്ടെ നാളെ ആവോളമിനി പറയാം ആസ്വദിക്കാം ഇപ്പോള്‍. പറയട്ടെ ഞാന്‍ ശുഭ രാത്രി നിങ്ങളോടോക്കെയായി .