കല്‍ക്കട്ടയില്‍ നിന്നും ശുഭരാത്രി ആശംസകള്‍ .............
കല്‍ക്കട്ടയില്‍ നിന്നും ശുഭരാത്രി ആശംസകള്‍ .............
അങ്ങിനെ വെന്തകാളൂരില്‍ നിന്നും
ആഘോഷങ്ങളോന്നുമില്ലാതെ
ഈ കല്‍ക്കണ്ട നഗരിയില്‍ എത്തി.
ഇഷ്ടമാവാതെ എങ്ങിനെ?!! മഴ വരവേറ്റു
ഇവിടെ ഉള്ള ആത്മാക്കളുടെ ഗന്ധത്തില്‍
ഉയര്‍ത്തെഴുനേല്‍ക്കാന്‍ എന്നില്ലേ
ഉറങ്ങി കിടക്കും കവിതയവള്‍ ഉണര്‍ന്നു.
ഉദ്യോഗത്തോടെ തേടി അലയുന്നു കണ്ണുകള്‍
വിക്ടോറിയടെര്‍മിനസ് മൈദാന്‍ കാളിഘട്ടം
വിരാടമായ സ്വപ്നങ്ങള്‍ തന്ന വിവേകാന്ദദര്‍ശനവും
രവിന്ദ്രനാഥിനെ അറിയാനി രഘുനാഥിനും തിടുക്കം
രാവേറെ സംഗീതം ഉണര്‍ന്നിരിക്കട്ടെ നാളെ
ആവോളമിനി പറയാം ആസ്വദിക്കാം ഇപ്പോള്‍.
പറയട്ടെ ഞാന്‍ ശുഭ രാത്രി നിങ്ങളോടോക്കെയായി .
Comments