സഖേ അറിയുക ....

സഖേ അറിയുക.....



നൈമിഷിക ജീവിതത്തില്‍ നിന്നുമൊരു നാള്‍
എല്ലാവര്‍ക്കും പോകണമല്ലോ സഖേ അറിയുക

തേച്ചു തേച്ചുമിനുക്കി നീ തിളക്കം വരുത്തിയ  ദേഹത്തെ
അത്തറിന്‍ സുഗന്ധത്താല്‍  മണക്കട്ടെ   ശരീരമാകെ
ഇത് എപ്പോഴും ഉണ്ടാവുമോയെന്നറിയില്ല  എന്ന് ഓര്‍ക്കുക

മനം ഹരിയുടെ ദര്‍പ്പണമല്ലോ അതിനെ മനസ്സില്‍ കുടിയിരുത്തി
കര്‍മ്മോന്‍ മുഖനായി നിഷ്കാമ കര്‍മ്മം നടത്തി പുണ്യവാനാകുക

ധ്യാനനിമഗ്നനായി പ്രഭുയെന്ന ധനത്തിനെ  പ്രാപ്തമാക്കി
അറിയുക നീ എത്ര ലാഘവ മാനസ്സനായി മാറുന്നുവെന്ന്

വരുമാ നിമിഷമാരുമില്ലാതെ നിന്‍ കൂടെയപ്പോള്‍ അറിയുക
ചെയ്യ്ത  കര്‍മ്മങ്ങള്‍ക്കെല്ലാം കണക്കു പറയേണ്ടിവരുമെന്നയീ
 
ചിന്തകളെയെപ്പോഴും അറിഞ്ഞു  സല്‍ കര്‍മ്മങ്ങള്‍ അനുഷ്ടിക്കുക
കഴിഞ്ഞതൊക്കെ ഓര്‍ത്ത്‌ ദുഖിക്കാതെ മുന്നേറുക പ്രഭുവിന്‍ ഓര്‍മ്മയാല്‍

നിന്റെയായിയോന്നുമില്ല എന്തിനു എന്റെ എന്റെ എന്ന്  വിലപിക്കുന്നു
ഉറക്കത്തില്‍ നിന്നുമുണരുംമ്പോഴേക്കും അണയും പ്രഭാതമെന്നറിക

ഓരോ കിരണങ്ങള്‍ക്കൊപ്പം നീ ഭജിക്ക ഹരിനാമം
നൈമിഷിക ജീവിതത്തില്‍ നിന്നുമൊരു നാള്‍
എല്ലാവര്‍ക്കും പോകണമല്ലോ സഖേ ...............

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “