നിത്യ പ്രയാണം

നിത്യ പ്രയാണം

നേരിന്റെ നെഞ്ചില്‍ നിന്നും
അനുഭവങ്ങളുടെ തീച്ചുളയില്‍
ഉരുകി ഒഴുകുയ ലവണ മധുരങ്ങളും
ജീവിത കയ്യ്പ്പിന്‍ സ്വാദുകളാല്‍
ഉച്ചാടനം ചെയ്യാന്‍ കഴിയാത്ത
ഉദരാഗ്നിയില്‍ നിന്നും
നിശ്വാസ വായുക്കളുടെ
ദുര്‍ഗന്ധം മറക്കാന്‍ ലേപനം പുരട്ടി
എല്ലായിടങ്ങളിലും ഗണനാതീതനായി
എന്നിട്ടും ഏകാന്ത പഥികനവൻ
പകലന്തിയോളം ഭാരം ചുമക്കുന്നു
എന്നും ജയിക്കുകയും തോൽക്കുകയും
എന്നും പുതു പുത്തന്‍
പ്രതീക്ഷകളുടെ തളിര്‍ നാമ്പുകൾ
മനസ്സിൽ മുളപ്പിച്ചു ജീവിതവഴിയിലുടെ
ആശകളുടെ മോഹഭംഗങ്ങലുടെ
ജന്മ നൊമ്പരങ്ങളുടെ കണക്കുകളുടെ
ഗുണനഹരണങ്ങലുടെ ശിഷ്ടവും പേറി
സ്വന്തം ശവത്തിൻ  ഭാരം സഹിച്ചു
കല്ലറയിലേക്കുള്ള ദൂരമളക്കുന്നു

Comments

Cv Thankappan said…
കവിത നന്നായിരിക്കുന്നു സാര്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “