എന്ത് പ്രയോജനം

എന്ത് പ്രയോജനം

ദാഹിക്കുന്നവനു നേരെ നീരിറ്റിച്ചില്ല പിന്നെ
അമൃതം നല്കിയിട്ടു എന്ത് പ്രയോജനം
വീണുകിടക്കുന്നവന്റെ  നേരെ കൈ നീട്ടിയില്ല
പിന്നിട് കണ്ണുനീർ പൊഴിച്ചിട്ടു എന്ത് കാര്യം

ദാഹിക്കുന്നവനു നീരിറ്റിച്ചില്ല പിന്നെ
അമൃതം നല്കിയിട്ടു എന്ത് പ്രയോജനം

ക്ഷേത്ര ദർശനം നടത്തി പൂജകൾ നടത്തി
അപ്പോഴാണ്‌ ഓർമ്മവന്നത്
അച്ഛനമ്മമാരെ ശുശ്രൂഷിച്ചിട്ടില്ല
പിന്നെ പൂജകള്‍ നടത്തിയിട്ട്  എന്തുകാര്യം

ദാഹിക്കുന്നവനു നേരെ നീരിറ്റിച്ചില്ല പിന്നെ
അമൃതം നല്കിയിട്ടു എന്ത് പ്രയോജനം

സത് സംഗങ്ങള്‍ മത പ്രഭാഷണങ്ങള്‍ കേട്ടു
ഗുരുവിന്‍ വാക്കുകള്‍ കേട്ടിട്ടു ഓര്‍മ്മ വന്നു
മാനവ ജന്മമെടുത്തിട്ടു ദയാപരനായില്ല
പിന്നെ മനുഷ്യന്‍ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം  

ദാഹിക്കുന്നവനു നേരെ നീരിറ്റിച്ചില്ല പിന്നെ
അമൃതം നല്കിയിട്ടു എന്ത് പ്രയോജനം

ദാനധര്‍മ്മാദികളും ജപവും തപവുമൊക്കെ നടത്തി
ധ്യാനിക്കുമ്പോള്‍ പെട്ടന്ന്  ഓര്‍ക്കയുണ്ടായി
വിശക്കുന്നവനു അന്നം  വിളമ്പിയില്ല പിന്നെ
ലക്ഷങ്ങളുടെ ദാനം നടത്തിയിട്ട് എന്തുകാര്യം

ദാഹിക്കുന്നവനു നേരെ നീരിറ്റിച്ചില്ല പിന്നെ
അമൃതം നല്കിയിട്ടു എന്ത് പ്രയോജനം

ഗംഗാ സ്നാനം നടത്തുവാന്‍ കാശിക്കുപോയി
ഗംഗാ സ്നാനം നടത്തുമ്പോളോര്‍മ്മ വന്നു
ശരീരം നനച്ചു കുളിച്ചു എന്നാല്‍ മനസ്സോ കഴുകിയില്ല
പിന്നെ ഗംഗാസ്നാനം നടത്തിയിട്ട് എന്ത് കാര്യം

ദാഹിക്കുന്നവനു നേരെ നീരിറ്റിച്ചില്ല പിന്നെ
അമൃതം നല്കിയിട്ടു എന്ത് പ്രയോജനം

വേദങ്ങള്‍ പഠിച്ചു ശാസ്ത്രങ്ങള്‍ പഠിച്ചു
ശാസ്ത്രങ്ങള്‍ പഠിച്ചു ഉരുവിടുമ്പോളോര്‍ത്തു
അറിവുകളാര്‍ക്കും പകര്‍ന്നു നല്‍കിയില്ല
പിന്നെ പണ്ഡിതന്‍ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം

ദാഹിക്കുന്നവനു നേരെ നീരിറ്റിച്ചില്ല പിന്നെ
അമൃതം നല്കിയിട്ടു എന്ത് പ്രയോജനം

ദാഹിക്കുന്നവനു നേരെ നീരിറ്റിച്ചില്ല പിന്നെ
അമൃതം നല്കിയിട്ടു എന്ത് പ്രയോജനം
വീണുകിടക്കുന്നവന്റെ  നേരെ കൈ നീട്ടിയില്ല
പിന്നിട് കണ്ണുനീർ പൊഴിച്ചിട്ടു എന്ത് കാര്യം

=====================================================
ചിത്രം എടുത്ത സ്ഥലം സിംങ്കേശ്വര്‍ മഹാദേവ ക്ഷേത്രം ,മധേപുര ബീഹാര്‍

Comments

Cv Thankappan said…
മാനവസേവ തന്‍ പുണ്യം.
അര്‍ത്ഥം നിറഞ്ഞ കവിത
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “