മണ്ടന്‍ മിശ്രയും സര്‍വ്വജ്ഞ പീഠവും
മണ്ടന്‍ മിശ്രയും സര്‍വ്വജ്ഞ പീഠവും
=========================
സംസ്കൃതം ചൊല്ലിയിരുന്നോരു
മണ്ടന്‍ മിശ്രയുടെ ധാമവുമതിനെ
ചുറ്റിപ്പറ്റിയുള്ള കഥകളൊക്കെയൊന്നു
പങ്കുവച്ചിടാമല്‍പ്പമെല്ലാവരോടുമായീ
ആദി ശങ്കരന്റെ തോല്‍വിയും
പരകായ പ്രവേശത്തിലുടെ ജയവും കണ്ടൊരു മണ്ണിലുടെ നില്‍ക്കുമ്പോള്‍
വായിച്ചറിഞ്ഞു നീണ്ട ശങ്കരന്റെ
ശിഷ്യ ഗണങ്ങളുടെ പേരും വിവരവുമെഴുതിയ
ഭിത്തിയില്‍ കണ്ണോടിച്ചു അറിഞ്ഞു പിന്നെ
മിഥിലാഞ്ചലിലുടെ കോശിയുടെ കലങ്ങി
മറിഞ്ഞു ഒഴുക്കുകണ്ട് ഒന്ന് ഓര്‍ത്ത് പോയി
കാലടിപുഴയുടെ ശാന്തത മനസ്സില്‍ ഏറ്റു വാങ്ങി
അറിയാതെ അറിഞ്ഞു ഉച്ചത്തില്‍ ചൊല്ലി പോയി
ഭജഗോവിന്ദത്തിലെ വരികളുടെ തീക്ഷ്ണമായ
സത്യം നിറഞ്ഞ വരികളോരോന്നും
''ഭജ ഗോവിന്ദം ഭജ ഗോവിന്ദം
ഗോവിന്ദം ഭജ മൂഢംതേ....''
..........................,,,,
നാരീസ്തനഭരനാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതെന്മാംസവസാദിവികാരം
മനസ്സി വിചിന്തയ വാരം വാരം.''..
Comments
ആശംസകള്‍