ആവോ ..!!
എന്‍ വിരലുകൾ കണ്ണ് കണ്ട കാഴ്ചയെ ഒപ്പിയെടുത്തു
കണ്ണുനീരിന്‍ ജീവിത പാതകള്‍ താണ്ടി വരുന്നൊരു
വിശപ്പിന്‍ തീച്ചുളയില്‍ വെന്തെടുത്ത മണ്ണിന്‍ മണം
ചാണോളം വയറിന്റെ ഞാണൊലി കേട്ടു ഞെട്ടി
നിവരുവാനാവാതെ കൂനി കുടി നടകൊള്ളുന്ന
പട്ടണിപരിവേഷങ്ങളുമായി പടയണി കോലം തീര്‍ക്കും
കാലത്തിന്‍ കോലായില്‍ ആടി തീര്‍ക്കാന്‍ വിധിച്ചവര്‍
അറിയാതെ പോകുന്നൊരു വേദനകളുണ്ടോ അറിവേറും
നാഗരികതയുടെ തിളക്കങ്ങളറിയുണ്ടോ ആവോ
Comments