സപ്ത കോശി

സപ്ത കോശി



ജ്വലിക്കുന്ന സൂര്യൻ
മിഴിനീർ തുടക്കുന്ന ചന്ദ്രന്‍
തിരിയുന്ന ഭൂമി
ഹിമവാന്റെ നെറുകയില്‍ നിന്നും
സപ്ത ധാരയായ് ഒഴുകിയെത്തി
മരണ  ദേവതയായി റിച്ചികിയുടെ
വിരഹിണിയാം പത്നിയായി
രാമായണ ഭാരത കഥകള്‍ കേട്ടു
വിശ്വാമിത്ര മഹര്‍ഷിയുടെയും
ഗംഗയുടെ സോദരിയായ നിന്നിലേക്ക്‌
കണ്ണാടി നോക്കാനെന്നോണം   നില്‍ക്കുന്നു
ധന്‍കുട്ടിന്‍ മലനിരകള്‍ക്കു മീതെ
മഴമേഘമേതോ കഥമെല്ലെ ചൊല്ലി
കാലത്തിന്‍ കുത്തൊഴുക്കില്‍ മണ്‍മറഞ്ഞു പോയ
നേപ്പാള ദേശത്തെ ഗ്രീഷ്മയുടെയും
ഭാരതത്തിലെ മിഥിലയിലെ
മനീഷ് സിംഗിന്റെയും
പ്രണയത്തിന്‍ ശോകം നെഞ്ചിലേറ്റി
വീര്‍പ്പുമുട്ടിക്കും തടയിണക്കിടയിലുടെ
കോശിയവള്‍ കലങ്ങി മറിഞ്ഞു
നേപ്പാളം വിട്ടു ഭാരത ഭൂവിലേക്ക്
ആര്‍ദമായി പരന്നു പതഞ്ഞു
സുഖ ദുഃഖങ്ങള്‍ പേറി
കലങ്ങി മറിയുമെങ്കിലും
ചിലപ്പോള്‍ സംഹാര രുദ്രയായിമാറി
നക്കി തുടക്കുന്നു ഇരുകരകളെയും
മുന്‍ വൈരാഗ്യം കണക്കെ
അറിയാതെ എന്‍ മനമവളോടോപ്പം
ഒന്നു ഒഴുകി നടന്നു ഇത്തിരി നേരം ........

Comments

Cv Thankappan said…
വിവിധ ഭാവങ്ങളുമായി ഒഴുകുകയാണ്.
നന്നായിട്ടുണ്ട് കവിത
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “