കുറും കവിതകള്‍ 327

കുറും കവിതകള്‍ 327

ശിശിര രാത്രി മൗനം പൂണ്ടു
വാപൊളിച്ച രീതിയിൽ
ചന്ദ്രൻ മാത്രം മാനത്തു .!!


കൊടുങ്കാറ്റ്
തല കുമ്പിടുന്നു
പര്‍വ്വതത്തിലെ  ദേവതാരുക്കള്‍


മഴ ..!!
ഒച്ചു വീടെത്തി
പ്പെട്ടന്ന് ..


ചുളിഞ്ഞ
പ്ളാസ്റ്റിക് സഞ്ചി-
നഗ്നമായ ചില്ലയില്‍.

മോഹങ്ങള്‍ക്കു നിറം വച്ചു
പറന്നകന്നു .
പ്രവാസ ദുഃഖം .


ചെറിയ ചില്ലു നോട്ടത്തിലുടെ
വിശാലമായ ആകാശം
മഴവില്‍ കാഴ്ച .

ഓര്‍ക്കുന്നു പച്ച നെല്പാടവും
തുമ്പ പൂവും തുമ്പിതുള്ളലും 
എങ്ങുനീ ചിങ്ങമേ  പോയി മറഞ്ഞു

ചെമ്പരത്തി മാലകള്‍ 
കാളിക്കായി ഒരുങ്ങി .
ജീവിതമെന്ന കോവിലിലേക്ക് ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “