ഉണരുക ഉണരുക ഉണരുക ..!!
ഇനി നിനക്കുറങ്ങുവാന്‍
നേരമായിയെന്നറിക വേഗം
തിരികെ വരാത്ത പകലിന്‍റെ
പുഞ്ചിരി പൊള്ളലേറ്റു മിഴി നീരിറങ്ങി
ഉപ്പളമായി ചേര്‍ന്ന ജീവിത വിശപ്പിന്‍
വിയര്‍പ്പിനും ഉണ്ട് ക്ഷാരമെന്നറിഞ്ഞു
മുന്നേറുക ഇരുളിന്‍ കൈയ്യാല്‍ അമര്‍ന്നു
ഉടയും ഭീമ പ്രതിമകണക്കെ ആവാതിരിക്കട്ടെ
ഉണരുക ഉയിര്‍ കോള്‍ക മനസ്സിന്റെ
മച്ചക വാതിലിന്‍ മുന്നിലായി നിലകൊള്ളുക
ഭീഷ്മ ശപഥം പോല്‍ , ചിരിയടക്കുക ദ്രൗപദിയുടെ
വസ്ത്രാക്ഷേപത്തിന്‍ ഇടയാകാത്ത വണ്ണം
മോഹമെന്ന കടലിനെ മഥിക്ക നീ ഉയരട്ടെ
കാമധേനുവും കല്‍പ്പവൃക്ഷത്തണലും
കൈക്കലാവട്ടെ അമൃതകുംഭവും
അര്‍ക്കാംശു വെളിവാകട്ടെ
ചന്ദ്രബിംബം മറയട്ടെ.
നീയാണ് നീയാണ് എന്നറിയും വരക്കും
ഉറക്കം നടിക്കിനി നീ ഉണരുവാന്‍
നേരമായിയെന്നറിഞ്ഞു ,വിജയഘോഷം മുഴങ്ങട്ടെ
തിമിലകള്‍ ഉച്ചത്തില്‍ ദിക്കുകളെ അറിയിയട്ടെ
പ്രകമ്പനം കൊള്ളട്ടെ പ്രഭാതമായി മാറട്ടെ
ഉണര്‍വോടെ ഇനി ഉണരുക ഉണരുക ഉണരുക ..!!
നേരമായിയെന്നറിക വേഗം
തിരികെ വരാത്ത പകലിന്‍റെ
പുഞ്ചിരി പൊള്ളലേറ്റു മിഴി നീരിറങ്ങി
ഉപ്പളമായി ചേര്‍ന്ന ജീവിത വിശപ്പിന്‍
വിയര്‍പ്പിനും ഉണ്ട് ക്ഷാരമെന്നറിഞ്ഞു
മുന്നേറുക ഇരുളിന്‍ കൈയ്യാല്‍ അമര്‍ന്നു
ഉടയും ഭീമ പ്രതിമകണക്കെ ആവാതിരിക്കട്ടെ
ഉണരുക ഉയിര്‍ കോള്‍ക മനസ്സിന്റെ
മച്ചക വാതിലിന്‍ മുന്നിലായി നിലകൊള്ളുക
ഭീഷ്മ ശപഥം പോല്‍ , ചിരിയടക്കുക ദ്രൗപദിയുടെ
വസ്ത്രാക്ഷേപത്തിന്‍ ഇടയാകാത്ത വണ്ണം
മോഹമെന്ന കടലിനെ മഥിക്ക നീ ഉയരട്ടെ
കാമധേനുവും കല്‍പ്പവൃക്ഷത്തണലും
കൈക്കലാവട്ടെ അമൃതകുംഭവും
അര്‍ക്കാംശു വെളിവാകട്ടെ
ചന്ദ്രബിംബം മറയട്ടെ.
നീയാണ് നീയാണ് എന്നറിയും വരക്കും
ഉറക്കം നടിക്കിനി നീ ഉണരുവാന്‍
നേരമായിയെന്നറിഞ്ഞു ,വിജയഘോഷം മുഴങ്ങട്ടെ
തിമിലകള്‍ ഉച്ചത്തില്‍ ദിക്കുകളെ അറിയിയട്ടെ
പ്രകമ്പനം കൊള്ളട്ടെ പ്രഭാതമായി മാറട്ടെ
ഉണര്‍വോടെ ഇനി ഉണരുക ഉണരുക ഉണരുക ..!!
Comments