Sunday, December 14, 2014

കണ്കാഴ്ചകള്‍

കണ്കാഴ്ചകള്‍


കൃതകൃത്യ ജീവിത പാതയോരങ്ങളില്‍
കണ്‍ കാഴ്ചകള്‍ കണ്ടു നടക്കവേ
ഇഴഞ്ഞും വീണും നടന്നും ഓടിയും ജന്മങ്ങള്‍
തുടരുന്നിയേകാന്ത നാടകങ്ങള്‍ തിരശീലയില്ലാതെ
സൂത്രധാരകനില്ലാതെ  അരങ്ങു തകര്‍ക്കുന്നു
ഏറ്റകുറച്ചിലുകള്‍ ആരാഞ്ഞു തുള്ളുന്ന
കങ്കാണി വര്‍ഗ്ഗങ്ങളുടെ അലമുറകള്‍
അടിമകണ്ണുകള്‍ അരിച്ചു ഉഴിയുന്ന മണ്ണിന്‍
മണം പേറുന്ന പുകച്ചുരുളാല്‍ പായുന്ന
നൊമ്പരം പേറുന്ന രക്തം ദാഹിയാം
മശകങ്ങളുടെ മൂളലുകളെറ്റു  ചൊല്ലുന്ന
ഉലൂകങ്ങളക്കൊപ്പം ചിറകിട്ടടിക്കും
പാതിരാപ്പൂക്കള്‍ കണ്ചിമ്മുന്നു
സ്വപ്ന ദര്‍ശനം നടത്തിയകലുമ്പോളൊന്നു
തിരിഞ്ഞൊന്നു അറിയാതെ നോക്കവേ
തിക്തത നിറഞ്ഞ ഇരുളിടങ്ങളിലിഴയുന്ന
ആഴങ്ങള്‍ അളക്കും ദ്രവ്യം തേടി കിതച്ചു
അണച്ച് ദ്രാവകമൊഴിച്ചു തളര്‍ന്നു ഉറങ്ങുന്ന
രാത്രി പകലിന്റെ നാണിച്ച മുഖം കണ്ടുണരുന്നു....


1 comment:

Cv Thankappan said...

ജീവിതത്തിലെ ചില കാഴ്ചകള്‍
ആശംസകള്‍