കുറും കവിതകള്‍ 328

കുറും കവിതകള്‍ 328

മണവും  ഗുണവും
മനവുമകന്നുപോയി.
മഴയാല്‍  ഓണം .

പൂവിളികേട്ടില്ല
തുമ്പികള്‍ പറന്നില്ല
മഴയകന്നില്ല ഓണംവരവായി

മനം കൊണ്ട് മാര്‍ക്കണ്ഡേയന്‍
ശരീരത്താല്‍  ഭീഷ്മരും.
എവിടെയോ നഷ്ട വസന്തം. !!

മത്തഗജം കണക്കെ
മനം കരിമ്പിന്‍ കാടു തേടുന്നു.
ഗ്രിഷ്മ സന്ധ്യകള്‍ ..!!

കടത്തിണ്ണയില്‍
ഓല കുടയുമായി
ഓണ മഴനഞ്ഞു മാവേലികള്‍

മുക്കുറ്റി പൂക്കള്‍
മുരടിച്ചു പോയി.
പൂക്കളം മറന്നു മുറ്റങ്ങള്‍

നിലവിളക്കത്തു
തൂശനിലയില്‍ വിഭവങ്ങള്‍
ഓണ നിലാവു നടുമുറ്റത്തു
 
കര്‍ക്കിട മഴ
മനസ്സിലേ തുരുത്തില്‍
ഓണം സ്വപ്നവുമായി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “