അനുഭൂതിയുടെ നടുവില്‍

അനുഭൂതിയുടെ നടുവില്‍

നിന്‍ കണ്ണുകളാല്‍ ലക്ഷ്മണ രേഖ തീര്‍ത്തു
വന്യമാം ഭീതിയാലകലം സൃഷ്ടിക്കുന്നു
ജന്യമാം ശോഭ നിഴലിക്കുന്നു മനമെന്ന
ആകാശത്തു നക്ഷത്ര തിളക്കങ്ങള്‍

വിഴുപ്പലക്കും ചിന്തതന്‍ ചിതലനക്കങ്ങള്‍
വഴുവഴുപ്പിന്‍ ചാലുകളില്‍ നീന്തുന്ന  തുടിപ്പുകള്‍
വിജയഗാഥകള്‍ തീര്‍ത്തു പറ്റി ചേരലുകള്‍
വിശപ്പിന്റെ അഗാധത തന്നെ തന്നെ മറക്കുന്നു

കരലാളനത്തിന്‍  കാമ്പുകളില്‍  വിടരും പുഞ്ചിരി മലരുകള്‍
കാലത്തിന്‍ കോലങ്ങള്‍ക്കൊക്കെ  താളപ്പിഴയുടെ
കടുത്ത മത്സര തിമുര്‍പ്പുകള്‍ക്കു വഴിയൊരുങ്ങുന്നു
കണ്ടും കൊണ്ടും ജീവിത വഴിയില്‍ തീര്‍ക്കാന്‍

കടമകളുടെ സൂര്യ തിളക്കങ്ങള്‍ തളച്ചിടാന്‍
കഴിവിന്റെ പരിമിതി മറന്നു കെട്ടിപോക്കുന്നു
കമാനതയുടെ വെള്ളായങ്ങള്‍ ഓരോരുത്തനുമായി
കമനിയത കൈവന്നു എന്ന് അറിഞ്ഞു നെടുവീര്‍പ്പിടുന്നു

****************************************************************
ഛട്ട്' മായിക്കായി തീര്‍ക്കുന്ന കുടുബ ക്ഷേത്രങ്ങള്‍
ബീഹാറിലെ  ഗോപാല്‍ ഗഞ്ചിലെ കാഴ്ച 

Comments

Cv Thankappan said…
കവിത നന്നായിരിക്കുന്നു.
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “