കുറും കവിതകള്‍ 135

കുറും കവിതകള്‍ 135



കാലത്തിന്‍ കോലായില്‍
അവസാനമൊരു അടങ്ങാത്ത
നെടുവീര്‍പ്പുമാത്രമായി പ്രണയം

പ്രണയ സാഫല്യത്തിന്‍
നോവുകളവസാനം
ഒക്കത്തും കൈയ്യിലും തൂങ്ങി

എഴുതുകയില്ലല്ലോയിപ്പോള്‍
വിളിക്കുയല്ലോ പിന്നെ
വിലങ്ങുന്നതെങ്ങിനെ ലിപികള്‍

എഴുതാന്‍ എടുത്ത തുലികയും
തെളിയാത്ത വരികളും
നൊമ്പരം കൊള്ളും മനസ്സും

നിന്‍ നീല മഷി പുരണ്ട
ഡയറി താളുകള്‍ കരളാന്‍ ഞാന്‍
പ്രണയ വിരോധിയാം വാല്‍പുഴുവല്ല

ചിതക്കപ്പുറവും
ചിതലരിക്കാതെ നിന്‍ പ്രണയം
ചിന്തയില്‍ നില്‍ക്കട്ടെ

അന്തിക്കോ പുലരിക്കോ
ഏറെ ലഹരി
നിന്നെപോലെ നീ മാത്രം

പ്രണയമേ നിന്‍
വര്‍ണ്ണങ്ങളായിരമോ
അനിര്‍വചനീയം

നിന്‍ മൌനം
മനസ്സിന്‍ പദനം
പ്രണയത്തിന്‍ ആഗമനം

അക്ഷരങ്ങള്‍ ചുരത്തും
അമൃതല്ലോ ഒളിപ്പിക്കാനാവത്ത
സ്നേഹ വസന്തം

Comments

എഴുതുകയില്ലല്ലോയിപ്പോള്‍
വിളിക്കുയല്ലോ പിന്നെ
വിലങ്ങുന്നതെങ്ങിനെ ലിപികള്‍ ...
കാലത്തെ കവിതയിൽ കൊത്തിവെച്ച കവിക്ക്
അഭിനന്ദനങ്ങൾ .....
Anonymous said…
ചിതക്കപ്പുറവും
ചിതലരിക്കാതെ നിന്‍ പ്രണയം
ചിന്തയില്‍ നില്‍ക്കട്ടെ
kalesanchithraveedu said…
ചിതക്കപ്പുറവും
ചിതലരിക്കാതെ നിന്‍ പ്രണയം
ചിന്തയില്‍ നില്‍ക്കട്ടെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “