കുറും കവിതകൾ 134

കുറും കവിതകള്‍ 134


സാധു സന്യാസി
----------------------


(രാവിലെ ഇപ്പോള്‍ ഗയിറ്റിലെ കാഴ്ച )

വയറേ പാടുക
അരി നാമം,വിശപ്പ്‌ മാറട്ടെ
ഹരി നാമത്താല്‍

പാടുക ഹരി നാമം അറിഞ്ഞു
നല്‍കും വഴി വയറിനു ഇല്ലെങ്കില്‍
തന്നിടും ഏറെ അരികളെ

ഭോഗ ത്യാഗങ്ങളെല്ലാം
ഹരിനാം ചൊല്ലി നേടുന്നു
ഇവരല്ലോ പരമാനന്ദമറിവോര്‍

വിപ്ലവം
-------------


സാക്ഷികള്‍ ഇല്ലെങ്കിലും
രക്തം ഏറെ ഒഴുക്കി
അവര്‍ക്കായി മണ്ഡപങ്ങള്‍

ചൊരിഞ്ഞ ചോരയുടെ
കണക്കു തീര്‍ക്കുന്നുയിന്നു
വിപ്ലവ ബാങ്കുകള്‍

വേലിക്കടുത്തു നിന്നാച്ചുതന്‍
ഇന്നു തൊണ്ണൂറിന്റെ
പടയൊരുക്കത്തിനോരുങ്ങുന്നു

പ്രകൃതിയും ഞാനും
----------------------


പ്രകൃതി എപ്പോഴും
പ്രണയിനിയായി
ഒരുങ്ങിനില്‍പ്പു

കണ്ണാടി മുന്നാടി
നിന്നപ്പോള്‍ ഇരുന്നാടി
മനസ്സൊന്നു ഞാനാരുകേമന്‍


കല്‍ക്കരി വണ്ടി
--------------------

ഒറ്റക്കണ്ണന്‍ കിതക്കുന്നുണ്ടായിരുന്നു
യാത്രക്കുടനീളം
സമാന്തര ജീവിത പാതയിലുടെ

ഒന്നാം പാഠത്താളിലുടെ കൂകി
പാഞ്ഞവാന്‍ ഇപ്പോഴും വേഷം മാറി
ഓടുന്നു സമാന്തര ജീവിത പാദ താളിലുടെ

കല്‍ക്കരി തിന്നു
ഏറെ നേരം കിതച്ചുമുള്ള യാത്ര
മനസ്സിലിന്നും മായാതെ നില്‍ക്കുന്നു


Comments

keraladasanunni said…
നാലു കവിതകളും നന്ന്. പുക തുപ്പി കിതച്ചു നീങ്ങിയിരുന്ന തീവണ്ടി ഇന്നും ഒരത്ഭുതമാണ്. കടന്നുപോയ കാലഘട്ടം ഓർമ്മവരുന്നു.
ajith said…
പാടുക
പാടുക

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “