പ്രണയനിരാസം

പ്രണയനിരാസം

എന്‍ പ്രണയമേ നീ രാത്രിയുടെ
അന്ത്യ യാമങ്ങളിലെവിടെയൊ
പോയി ഉളിക്കുന്നു മേഘ കീറിന്‍
ഉള്ളിലെ ചന്ദ്ര കലപോല്‍
ഞാന്‍ നിന്‍ സ്വപ്ന കുടുകളില്‍
കൂടു കുട്ടാന്‍ പറന്നു നടന്നു
മരകോമ്പിലെ കൂമന്‍
എന്നെ ഭയപ്പെടുത്തി
അവന്റെ കുറുകളില്‍ നിന്നും
ഞാന്‍ മനസ്സിലാക്കുന്നു
നിനക്കതു ഇഷ്ടമല്ല എന്ന്
അവസാനം ഞാന്‍ തിരികെ
പറന്നു വേദനിക്കും ഹൃദയവുമായി
നീ അത് അറിഞ്ഞോ ആവോ
ആശകള്‍ക്ക് ഒരു മുടിവില്ലല്ലോ
മോഹത്തിന്‍ വിപഞ്ചികയാല്‍
എന്നും നിനക്കായി ഞാന്‍ പാടുകയും
എഴുതുകയും ചെയ്യ്തു കൊണ്ടേയിരുന്നു

Comments

പ്രണയം ഒരു ആയുർവേദ മരുന്നാണ്
മോഹത്തിന്‍ വിപഞ്ചികയാല്‍
എന്നും നിനക്കായി ഞാന്‍ പാടുകയും
എഴുതുകയും ചെയ്യ്തു കൊണ്ടേയിരുന്നു


Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ