കുറും കവിതകൾ 137

കുറും കവിതകൾ 137

ഞാൻ  ഓർക്കുന്നു
ഇന്നും നിന്നെയി
മഞ്ഞുകൂടാര  വിരഹത്തിൽ

ശിശിരസന്ധ്യാ
വർണ്ണങ്ങളെന്നിൽ  
ഉണർത്തി കവിത

നിന്നെ കുറിച്ചു
എഴുതി എഴുതി...
ഞാൻ ഒരു  കവിയായി

തൊട്ടുണര്‍ത്തി പാട്ടിന്‍
ഈണത്താല്‍ കിളികുലജാലം
വരവറിയിച്ചു പുലരിയുടെ

ഗസലിന്‍ ഇശലുകള്‍ ..
നിന്‍ ഓര്‍മ്മകളെന്നില്‍
തൊട്ടുണര്‍ത്തി കുളിര്‍ കാറ്റായി

തമ്പേറിന്റെ താളം ....
നെഞ്ചില്‍ തുടികൊട്ടി
ജീവിതമെന്ന കവിതയെന്നില്‍

ഇത്തിരി  അത്തര്‍  പൂശി
പത്തിരി പോലുള്ള മോഞ്ചിനെ
തഞ്ചത്തിലാക്കാന്‍ മുല്ലാക്ക

അങ്ങാടിയുടെ  കോണില്‍ നിന്നും
വിലപേശി സ്വന്തമാക്കി നിന്നെ
വിശപ്പടക്കാന്‍ ..കൊക്കരോകോ

പെട്രോളും
ഉള്ളിയും
കണ്ണു നിറക്കുന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “