തുരുത്തിലായി

തുരുത്തിലായി

തേടുന്നു ഓര്‍മ്മകളാല്‍ നിന്‍ ചിരിയില്‍
മയങ്ങുമാ നീല രാവിന്‍ തെന്നലില്‍
മാത്രയെത്രയെന്നറിയാതെ കുറിച്ചൊരു
പ്രണയ ഗീതകം മനസ്സിലിന്നും മഷി പടരുന്നു
നിന്‍ കണ്‍കോണിലെ ലവണ രസമത്രയുമൊ-
ഴുകിയ മുത്തുമണികളിന്നും വീണുടയുന്നതറിയുന്നു
കാവിലെ കരിപടരും കല്‍വിളക്കില്‍ മുനിഞ്ഞു കത്തും
നേരങ്ങളില്‍ കണ്ണടച്ചു കൈകൂപ്പുന്നു നീ ആര്‍ക്കുവേണ്ടിയോ
നിനക്കായിമാത്രമായി കഴിയുന്നുയിങ്ങകലെ പേറുന്നു
'മുഗ്ദ്ധമൗനം നെഞ്ചിലേറ്റി വഴിക്കണ്ണിന്‍ നോവറിഞ്ഞ്
ഓണവും വിഷുവും ആതിരയും വന്നു പോകുന്നു
വന്നില്ല ആ ദിനങ്ങളില്‍ ,നിന്‍ മടിയില്‍
കണ്ണിമയ്ക്കും നാലു മിഴികളെനിക്കായിയെന്നറിയുന്നു
അലിവോലുമില്ലയീ  ജീവിതമെന്ന മുച്ചാടന്‍ വണ്ടിയുരുട്ടി
മരുവുന്നു ഞാനിന്നുമോര്‍മ്മകള്‍ പേറിയി തുരുത്തിലായി

Comments

'മുഗ്ദ്ധമൗനം നെഞ്ചിലേറ്റി വഴിക്കണ്ണിന്‍ നോവറിഞ്ഞ്
ഓണവും വിഷുവും ആതിരയും വന്നു പോകുന്നു...
ajith said…
ഓര്‍മ്മതന്‍ തുരുത്തില്‍
നല്ല കവിത.



ശുഭാശംസകൾ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “