കുറും കവിതകൾ 136

കുറും കവിതകൾ 136

കണ്ണില്‍ വിരിഞ്ഞു
പോലിഞ്ഞു
ഓര്‍മ്മകളുടെ വസന്തം

മഞ്ഞിന്‍ കണങ്ങളാല്‍
തൊട്ടുണര്‍ത്തും രോമാഞ്ചാമോ
പുല്‍ക്കൊടിയുടെ പ്രണയം

മണം പകരുന്നുവോ
നിലാവിനോടൊപ്പം
രാമുല്ല മുറ്റത്തു

നിൻ കണ്ണിൽ വിരിഞ്ഞു
മലർന്നതോ ആകാശ
താരകങ്ങള്‍

പൊഴിഞ്ഞിതാകാശ
താരകങ്ങളൊക്കെ
മണ്ണിൽ പുക്കുന്നുവോ പൂവായി

നെഞ്ചിലുരുമി തഞ്ചമാർന്ന
പാട പരപ്പുകളിന്നുമെന്‍
ഓർമ്മയിൽ പൂത്തുലഞ്ഞു

മൗനമുറങ്ങും
നിന്‍ താഴവരയില്‍
മനം മയങ്ങിയിതെന്തേ

മഞ്ഞളാടിയ കളത്തില്‍
മുടിയഴിഞ്ഞാടി
അവളുടെ സ്വപ്നങ്ങള്‍

മാനം ശ്യാമം
മനസ്സില്‍ പെയ്യ്തു
മയില്‍ പീലി വര്‍ണ്ണം

കിഴക്ക് കിഴക്കൊരു
പ്രത്യാശയുടെ കിരണം
മനസ്സില്‍ വര്‍ണ്ണം

കനവിലുള്ളവ
നിനവായി മാറുകില്‍
കദനമകലുമോ?!!!

അനന്ത നീലാകാശ
ചക്രവാളങ്ങളിലേക്ക് അന്നം തേടി
ദേശാന്തരഗമനം

അന്നത്തിനു
അമ്മ ചുണ്ടിനായി
വാപിളര്‍ക്കുന്നു ലോകം

ആരോ കമഴ്ത്തിയ
ഉരുളിയിലുടെ കൈ വന്ന
ജീവന രഹസ്യം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “