കുറും കവിതകൾ 142 (ആയിരം തികഞ്ഞു എന്റെ ബ്ലോഗ്‌ പോസ്റ്റുകള്‍ )

കുറും  കവിതകൾ 142 (ആയിരം തികഞ്ഞു post )

വികാരി  അച്ഛന്റെ
ലോഹക്ക്  ലജ്ജ
കുമ്പസാര കുട്ടിനുള്ളിൽ

നിർജീവമാം
കുമ്പസാര കുടിന്റെ നിർലജ്ജ
പൌരുഷമുണർന്നു, ഹോ കഷ്ടം !!

പള്ളി മണികളുടെ
നാവുകൾക്ക് മൗനം
കുമ്പസാര രഹസ്യം കേട്ടിട്ടോ

ഹൃത്തടത്തില്‍
സുഖമുണ്ടോ എന്ന്
ആരായുന്നവന്‍ സുഹൃത്ത്

ഹര്‍ത്താലും കല്ലേറും ഉപരോധങ്ങളും
കേരളമേ നിന്‍
പിറവിയിലാഘോഷങ്ങളോ

ചക്രപാണി
കുഴിച്ച കുഴിയില്‍
ചക്രപാണി തന്നെ വീണു

പൊടി തട്ടി എടുത്ത
നിന്‍ ഓര്‍മ്മത്താളുകളിലെ
വരികള്‍ക്കു  പുത്തനുണർവ്

ചക്രവാളത്തിന്‍ നിറം
മനസ്സിന്‍ അകത്തളങ്ങളില്‍
മധുര നൊമ്പരങ്ങളുണര്‍ത്തി

നീ തന്ന പൂവിനിൻ
ദളാഗ്രങ്ങളെന്തേ വാടിയതു ,
പ്രണയ നൊമ്പരത്താലോ

ദീപാവലികളുടെ
പ്രഭപോൽ തിളങ്ങട്ടെ
എന്റെയും നിന്റെയും സൗഹൃദം

മനസ്സിലെ മഞ്ഞക്കിളി
കാത്തിരുന്നു
മഞ്ഞു ഉരുകാന്‍

ഉടഞ്ഞ വളപ്പൊട്ടുകൾ
നാണത്താൽ
കൗമാര്യം

വേദന തിങ്ങും
മരണവീട്ടിലും
നിശബ്ദനവാതെ '' *ഉപദ്രവ സഹായി ''

* മൊബൈലിനു ഞാൻ കൊടുക്കും പേരു ഉപദ്രവ സഹായി

 പകല്‍മുഴുവന്‍ കുത്ത്
കൊണ്ടിട്ടാവും മടികോപ്പേ
നീ മെല്ലെ പോക്കു നയത്തില്‍

മടിക്കൊപ്പു - lap top 

Comments

നീ തന്ന പൂവിനിൻ
ദളാഗ്രങ്ങളെന്തേ വാടിയതു ,
പ്രണയ നൊമ്പരത്താലോ


ആയിരത്തിന്റെ നിറവിനു ഭാവുകങ്ങൾ

ശുഭാശംസകൾ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “